30 Friday
January 2026
2026 January 30
1447 Chabân 11

മങ്കിപോക്‌സ് ഭയന്ന് ബ്രസീലില്‍ കുരങ്ങന്മാരെ കൊന്നൊടുക്കുന്നു


ബ്രസീലില്‍ മങ്കിപോക്‌സ് ഭയന്ന് കുരങ്ങന്മാരെ വ്യാപകമായി കൊന്നൊടുക്കുന്നു. രോഗബാധ തടഞ്ഞുനിര്‍ത്തുന്നതിനായാണ് കൊന്നൊടുക്കല്‍. എന്നാല്‍, സംഭവത്തില്‍ ലോകാരോഗ്യ സംഘടന ദുഃഖം രേഖപ്പെടുത്തി. മങ്കിപോക്‌സ് ഇപ്പോള്‍ പടരുന്നത് മനുഷ്യര്‍ക്കിടയിലാണെന്നും ജനങ്ങള്‍ ഇത് മനസ്സിലാക്കണമെന്നും ലോകാരോഗ്യ സംഘടനാ വക്താവ് മാര്‍ഗരറ്റ് ഹാരിസ് പറഞ്ഞു. ബ്രസീലില്‍ ഇതുവരെ 1700 മങ്കിപോക്‌സ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. മൃഗങ്ങളില്‍ നിന്ന് മനുഷ്യരിലേക്ക് പകര്‍ച്ചവ്യാധി ഉണ്ടാകാം. എന്നാല്‍ അടുത്തിടെ പൊട്ടിപ്പുറപ്പെടുന്നത് മനുഷ്യര്‍ മാത്രമുള്ള സമ്പര്‍ക്കങ്ങളുമായി ബന്ധപ്പെട്ടാണ്. ജൂലൈ 29ന് മങ്കിപോക്‌സ് ബാധിച്ച് ബ്രസീലില്‍ ഒരാള്‍ മരണപ്പെട്ടിരുന്നു. മെയ് മാസത്തിനു ശേഷം 90ഓളം രാജ്യങ്ങളില്‍ മങ്കിപോക്‌സ് സ്ഥിരീകരിച്ചിട്ടുണ്ട്.

Back to Top