17 Thursday
September 2026
2026 September 17
1448 Rabie Al-Âkher 4

മലപ്പുറം ഈസ്റ്റ് ജില്ലയില്‍ ലീപ് സംഗമങ്ങള്‍


മലപ്പുറം: ‘വിമോചനം വിശ്വാസ വിശുദ്ധിയിലൂടെ’ കെ എന്‍ എം മര്‍കസുദ്ദഅ്‌വ സംസ്ഥാന കാമ്പയിന്റെ ഭാഗമായി മലപ്പുറം ഈസ്റ്റ് ജില്ലാ കമ്മിറ്റിയുടെ ലീപ് സംഗമങ്ങള്‍ക്ക് തുടക്കമായി. മണ്ഡലം തലങ്ങളില്‍ നടപ്പാക്കേണ്ട കര്‍മപദ്ധതികള്‍ വിശദീകരിക്കാനും വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനുമാണ് ലീപ് സംഗമങ്ങള്‍ നടത്തുന്നത്. സംഗമത്തിന്റെ ഉദ്ഘാടനം മോങ്ങത്ത് സംസ്ഥാന വൈസ് പ്രസിഡന്റ് കെ പി അബ്ദുറഹ്മാന്‍ സുല്ലമി നിര്‍വഹിച്ചു. മണ്ഡലം പ്രസിഡന്റെ സി കെ മുഹമ്മദ് മദനി അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി അബ്ദുല്‍അസീസ് തെരട്ടമ്മല്‍, വൈ.പ്രസിഡന്റ് വി ടി ഹംസ, ട്രഷറര്‍ എം പി അബ്ദുല്‍കരീം സുല്ലമി, ശാക്കിര്‍ ബാബു കുനിയില്‍, ഹമീദലി മൊറയൂര്‍, റഷീദ് മോങ്ങം, ജലീല്‍ മാസ്റ്റര്‍, അബു തറയില്‍, റഫീഖ് വള്ളുവമ്പ്രം, ഇല്‍യാസ് മോങ്ങം പ്രസംഗിച്ചു.

Back to Top