22 Wednesday
October 2025
2025 October 22
1447 Joumada I 0

ഫൈസല്‍ പറവന്നൂര്‍

അമീന്‍ മയ്യേരി


പറവന്നൂര്‍: സാമൂഹിക സാംസ്‌കാരിക രംഗത്തെ നിറസാന്നിധ്യവും കല്‍പകഞ്ചേരിയിലെ മാതൃഭൂമി റിപ്പോര്‍ട്ടറുമായിരുന്ന ഫൈസല്‍ പറവന്നൂര്‍ നിര്യാതനായി. പത്രപ്രവര്‍ത്തനത്തിലൂടെയും തിരൂര്‍ ലൈവ് ഓണ്‍ലൈന്‍ ചാനലിലൂടെയും മനസ്സ് തുടിക്കുന്ന നിരവധി വാര്‍ത്തകളായിരുന്നു ഫൈസല്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നത്. സഹായ ഹസ്തങ്ങള്‍ നീളേണ്ട നിരവധി ബൈലൈന്‍ സ്റ്റോറികള്‍ എഴുതി നൂറുകണക്കിനാളുകളെ ജീവിതത്തിലേക്കു കൈപിടിച്ചു നടത്തി. പാറക്കല്‍ എനര്‍ജി പാലിയേറ്റീവ്, കടുങ്ങാത്തുകുണ്ട് രചന കലാസാഹിതി, കല്‍പകഞ്ചേരി ഗവ. ഹൈസ്‌കൂള്‍ പി ടി എ പ്രസിഡണ്ട് തുടങ്ങിയ മേഖലകളില്‍ നിറ സാന്നിധ്യമായിരുന്നു. പാലക്കാട്, പിലാത്തറ, കോഴിക്കോട് തുടങ്ങി മുജാഹിദ് സമ്മേളനങ്ങളുടെ പ്രചാരണങ്ങളില്‍ കിലോമീറ്ററുകള്‍ നടന്നു ചുമരെഴുത്ത് നടത്തിയിരുന്നു. മുജാഹിദ് ആദര്‍ശമെത്തിച്ചേരാത്ത അങ്ങാടികളിലും സമ്മേളന പ്രചരണം എത്തിക്കാന്‍ അദ്ദേഹത്തിനു ഏറെ താല്‍പര്യമായിരുന്നു. അല്ലാഹു അദ്ദേഹത്തിനു മര്‍ഹമത്തും മഗ്ഫിറത്തും നല്‍കി അനുഗ്രഹിക്കട്ടെ (ആമീന്‍)

Back to Top