30 Monday
June 2025
2025 June 30
1447 Mouharrem 4

ഇറാഖ്: പാര്‍ലമെന്റ് വിടാന്‍ തീരുമാനിച്ചിട്ടില്ലെന്ന് പ്രതിഷേധക്കാര്‍


ഇറാഖിലെ രാഷ്ട്രീയ പ്രതിസന്ധി കൂടുതല്‍ രൂക്ഷമാക്കിയ പാര്‍ലമെന്റിലെ പ്രതിഷേധം അവസാനിപ്പിക്കില്ലെന്ന് മുഖ്തദാ അസ്സ്വദ്‌റിന്റെ അനുയായികള്‍. ആഗസ്തിലെ ആദ്യ ശനിയാഴ്ച രണ്ടാം തവണയും പ്രതിഷേധക്കാര്‍ പാര്‍ലമെന്റിലേക്ക് ഇരച്ചുകയറി. കഴിഞ്ഞ ഒക്ടോബറിലെ തെരഞ്ഞെടുപ്പിനു ശേഷം സര്‍ക്കാര്‍ രൂപവത്കരിക്കുന്നതില്‍ പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് സാഹചര്യം കലുഷിതമായത്. ശനിയാഴ്ചയിലെ പ്രതിഷേധത്തിനിടെ 100 പ്രതിഷേധക്കാരും 25 സുരക്ഷാ അംഗങ്ങളും ഉള്‍പ്പെടെ 125 പേര്‍ക്ക് പരിക്കേറ്റതായി ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. അറിയിപ്പ് ഉണ്ടാകുന്നതുവരെ സമ്മേളനങ്ങള്‍ പാര്‍ലമെന്റ് സ്പീക്കര്‍ മുഹമ്മദ് ഹല്‍ബൂസി നിര്‍ത്തിവെച്ചു.

Back to Top