30 Friday
January 2026
2026 January 30
1447 Chabân 11

ആസ്‌ത്രേലിയയിലെ ആദ്യ ഹിജാബി സെനറ്ററായി ഫാത്തിമ പേമാന്‍


ആസ്‌ത്രേലിയയുടെ ആദ്യ ഹിജാബ്ധാരിയായ സെനറ്ററാണ് ഫാത്തിമ പേമാന്‍. ടാക്‌സി ഡ്രൈവറായും സെക്യൂരിറ്റി ജീവനക്കാരനായും ജോലി ചെയ്ത അച്ഛന്റെ മകള്‍. 1999-ല്‍ ഒരു അഭയാര്‍ഥിയായാണ് ഫാത്തിമയുടെ പിതാവ് അബ്ദുല്‍ പേമാന്‍ ആസ്‌ത്രേലിയയില്‍ എത്തിയത്. നാലു വര്‍ഷത്തിനു ശേഷമാണ് ഫാത്തിമ മാതാവിനും സഹോദരങ്ങള്‍ക്കുമൊപ്പം ആസ്‌ത്രേലിയയില്‍ എത്തിയത്. പെര്‍ത്തിലെ ആസ്‌ത്രേലിയന്‍ ഇസ്‌ലാമിക് കോളജിലെ വിദ്യാര്‍ഥിനിയായിരുന്ന പേമാന്‍ മെഡിസിനു യൂനിവേഴ്‌സിറ്റിയില്‍ ചേരുകയും പിന്നീട് രാഷ്ട്രീയ പ്രവര്‍ത്തനത്തിലേക്ക് കടക്കുകയുമായിരുന്നു. ആസ്‌ത്രേലിയന്‍ പാര്‍ലമെന്റില്‍ ചരിത്രം സൃഷ്ടിച്ച് ഹിജാബ്ധാരിണിയായ ആദ്യ സെനറ്ററായി 27കാരിയായ ഫാത്തിമ പേമാന്‍ സത്യപ്രതിജ്ഞ ചെയ്തിരുന്നു. ജൂലൈ 27നായിരുന്നു സത്യപ്രതിജ്ഞ. ആസ്‌ത്രേലിയന്‍ പാര്‍ലമെന്റിലേക്ക് തെരഞ്ഞെടുക്കപ്പെടുന്ന ആദ്യ അഫ്ഗാന്‍-ആസ്‌ത്രേലിയന്‍ പൗരയും നിലവിലെ പാര്‍ലമെന്റിലെ ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയും കൂടിയാണ് ഫാത്തിമ പേമാന്‍.

Back to Top