ജാതിയുടെ പേരില്‍ ടീമുകള്‍
ഷബീര്‍
കായിക മത്സരങ്ങള്‍ക്കായി എസ് സി/ എസ് ടി, ജനറല്‍ എന്നിങ്ങനെ രണ്ട് ടീമാക്കിയതുമായി ബന്ധപ്പെട്ട് പൊരിഞ്ഞ ചര്‍ച്ചയാണിപ്പോള്‍. അതിലെ അശ്ലീലം ഇനിയും ബോധ്യമാകാത്തവര്‍ ഇപ്പോഴുമുണ്ടല്ലോ എന്നതാണ് ഏറെ അത്ഭുതപ്പെടുത്തുന്നത്.
ഒരു ടീം ഉണ്ടാക്കുമ്പോള്‍ എന്തിനാണ് അങ്ങനെ ഒരു വര്‍ഗീകരണം? ‘നായന്മാരുടെയും മേനോ ന്മാരുടെയും തിയ്യന്മാരുടെയും പ്രത്യേക ടീം കൂടെ ഉണ്ടാക്കാമായിരുന്നില്ലേ എന്ന പരിഹാസവും ന ഗരസഭക്കു നേരെയുണ്ട്. പിന്നാക്കവിഭാഗങ്ങള്‍ക്ക് കൂടുതല്‍ പ്രാതിനിധ്യമുള്ള നല്ല ടീമുകളാണ് ഉദ്ദേശ്യമെങ്കില്‍ എസ് സി/ എസ് ടിക്ക് മാത്രമായി ഒരു ടീം എന്ന ചിന്തയ്ക്കു തന്നെ പ്രസക്തിയില്ല. മൊത്തം ആളുകളില്‍ നിശ്ചിത ശതമാനം പ്രാതിനിധ്യം അവര്‍ക്ക് നല്‍കുകയും തിരഞ്ഞെടുക്കപ്പെടുന്നവരില്‍ നിന്ന് പെര്‍ഫോമന്‍സിനനുസരിച്ച് ടീം രൂപപ്പെടുത്തുകയുമായിരുന്നു വേണ്ടത്. നിലവില്‍ വിശദീകരിച്ചു കുളമാക്കിയതില്‍, ജനറല്‍ ടീമില്‍ അവരെ തഴയില്ലല്ലോ എന്നു പറഞ്ഞാല്‍ പോലും, പിന്നാക്കവിഭാഗം പോരാത്തോരാണെന്ന സവര്‍ണ പൊതുബോധത്തിന്റെ അലയൊലിയുണ്ടെന്ന് പറയാതെ വയ്യ.