എം എസ് എം പാലക്കാട് ജില്ലാ കണ്‍വന്‍ഷന്‍
മണ്ണാര്‍ക്കാട്: സദാചാരവിരുദ്ധത പുരോഗമനമായി കാണുന്ന സമീപനം വിദ്യാര്‍ഥികള്‍ക്ക് തെറ്റായ സന്ദേശം കൈമാറുമെന്ന് എം എസ് എം പാലക്കാട് ജില്ലാ പ്രവര്‍ത്തക കണ്‍വന്‍ഷന്‍ അഭിപ്രായപ്പെട്ടു. കെ എന്‍ എം മര്‍ക്കസുദ്ദഅ്‌വ ജില്ലാ സെക്രട്ടറി ഉബൈദ് മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. നുഫൈല്‍ തിരൂരങ്ങാടി അധ്യക്ഷത വഹിച്ചു. എം എസ് എം സംസ്ഥാന ജനറല്‍ സെക്രട്ടറി ആദില്‍ നസീഫ് ഫാറൂഖി, സംസ്ഥാന ഭാരവാഹികളായ ഡാനിഷ് അരീക്കോട്, സമാഹ് ഫാറൂഖി, ഷഫീഖ് അസ്ഹരി, ജില്ലാ ഭാരവാഹികളായ അബ്ദുല്‍ വാജിദ്, മുഹമ്മദ് ഹക്തര്‍, ആദില്‍ ഹുസൈന്‍ ഫാറൂഖി, സി പി അബ്ദുസ്സമദ് പ്രസംഗിച്ചു.