സി ഐ ഇ ആര്‍ രചനാ അവാര്‍ഡ് ‘കതിരുകള്‍’ ഒന്നാംസ്ഥാനം നേടി
കോഴിക്കോട്: വിദ്യാര്‍ഥികളുടെ സര്‍ഗശേഷി പരിപോഷിപ്പിക്കുന്നതിനായി മദ്‌റസാ മാഗസിനുകള്‍ക്ക് ഏര്‍പ്പെടുത്തിയ സി ഐ ഇ ആര്‍ രചനാ അവാര്‍ഡ് പ്രഖ്യാപിച്ചു. ‘കതിരുകള്‍’ (മദ്‌റസത്തുല്‍ മുജാഹിദീന്‍ ഓമശ്ശേരി) ഒന്നാം സ്ഥാനവും ‘അല്‍ അഫ്കാര്‍’ (മദ്‌റസത്തുല്‍ മുജാഹിദീന്‍ നെല്ലിക്കാപറമ്പ്) രണ്ടാം സ്ഥാനവും ‘പൂവാടി’ (ദാറുല്‍ ഉലൂം മദ്‌റസ ഏറിയാട്) മൂന്നാം സ്ഥാനവും നേടി. ജാലകം (സലഫി മദ്‌റസ കൂളിമാട്), യാത്ര (ഇഹ്‌യാഉദ്ദീന്‍ മദ്‌റസ, പറവൂര്‍), അലിഫ് (മദ്‌റസത്തുല്‍ ഇസ്‌ലാഹിയ്യ, സ്‌നേഹനഗര്‍) എന്നിവ പ്രത്യേക അവാര്‍ഡിനും മദ്‌റസത്തുല്‍ ഹുദ കുഴിപ്പുറം, മദ്‌റസത്തു സലഫിയ്യ കടുക്കബസാര്‍, ദാറുത്തൗഹീദ് മദ്‌റസ കണ്ണത്തുമ്പാറ വാഴക്കാട്, ഹിമായത്തുദ്ദീന്‍ സലഫി സെക്കണ്ടറി മദ്്‌റസ സൗത്ത് കൊടിയത്തൂര്‍ എന്നീ സ്ഥാപനങ്ങള്‍ പ്രോത്സാഹന അവാര്‍ഡിനും അര്‍ഹരായി.