22 Wednesday
October 2025
2025 October 22
1447 Joumada I 0

ഇറാഖ് പാര്‍ലമെന്റിലേക്ക് ഇരച്ചുകയറി ജനങ്ങള്‍


നൂറുകണക്കിന് പ്രതിഷേധക്കാര്‍ ഇറാഖ് പാര്‍ലമെന്റ് സമുച്ചയത്തിലേക്ക് ഇരച്ചുകയറിയതായി റിപ്പോര്‍ട്ട്. അതീവ സുരക്ഷാ മേഖലയായിരുന്നിട്ടും പോലീസിന്റെ പ്രതിരോധം മറികടന്നാണ് ജനങ്ങള്‍ പാര്‍ലമെന്റില്‍ കയറിക്കൂടിയത്. അവരില്‍ ഭൂരിഭാഗവും പ്രമുഖ ഇറാഖി മതനേതാവ് മുഖ്തദാ അല്‍ സദറിന്റെ അനുയായികളായിരുന്നു. പാര്‍ലമെന്റിനകത്ത് കയറിയവര്‍ ആഹ്ലാദനൃത്തം ചവിട്ടുകയും ആടുകയും പാട്ടുപാടുകയും ചെയ്തു. തങ്ങളുടെ എതിരാളി സംഘടനയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിക്കെതിരെ പ്രതിഷേധിക്കുകയും ചെയ്തു. ആഗോള എണ്ണവില കുതിച്ചുയരുമ്പോഴും രാഷ്ട്രീയ-സാമൂഹിക-സാമ്പത്തിക പ്രതിസന്ധികളില്‍ കുടുങ്ങിക്കിടക്കുന്ന ഇറാഖിന് ഏറ്റവും പുതിയ വെല്ലുവിളി ഉയര്‍ത്തിയിരിക്കുകയാണ് ഈ പ്രതിഷേധം. ദേശീയ പതാകകള്‍ വീശിയും ഫോട്ടോയെടുത്തും ആര്‍പ്പുവിളിച്ചും ആനന്ദനൃത്തം ചവിട്ടിയും ജനക്കൂട്ടം പാര്‍ലമെ ന്റ് മന്ദിരത്തിന് ചുറ്റും തിമിര്‍ത്തു. ഇതിന്റെ ചിത്രങ്ങള്‍ അല്‍ജസീറ പുറത്തുവിട്ടിട്ടുണ്ട്.

Back to Top