10 Monday
March 2025
2025 March 10
1446 Ramadân 10

ബി എഡ് ഫീസ് കുത്തനെ ഉയര്‍ത്തിയ നടപടി പിന്‍വലിക്കണം -എം എസ് എം


കോഴിക്കോട്: സംസ്ഥാനത്ത് ബി എഡ് ഫീസ് കുത്തനെ ഉയര്‍ത്തിയ നടപടി പിന്‍വലിക്കണമെന്ന് എം എസ് എം സംസ്ഥാന പ്രവര്‍ത്തകസമിതി യോഗം ആവശ്യപ്പെട്ടു. മെറിറ്റ് വിദ്യാര്‍ഥികള്‍ക്ക് 45000 രൂപയും മാനേജ്‌മെന്റ് വിദ്യാര്‍ഥികള്‍ക്ക് 60000 രൂപയും വാര്‍ഷിക ഫീസായി വര്‍ധിപ്പിച്ചത് വിദ്യാര്‍ഥികളെ പഠനം ഉപേക്ഷിക്കുന്നതിലേക്ക് നയിക്കും. ഇത് സംബന്ധിച്ച് സംസ്ഥാന ഗവണ്‍മെന്റിന്റെ ധ്രുതഗതിയിലുള്ള ഇടപെടലുകള്‍ ഉണ്ടാവണമെന്നും എം എസ് എം ആവശ്യപ്പെട്ടു. സംസ്ഥാന പ്രസിഡന്റ് ജസീം സാജിദ് ഉദ്ഘാടനം ചെയ്തു. ജന. സെക്രട്ടറി ആദില്‍ നസീഫ്, ട്രഷറര്‍ ജസിന്‍ നജീബ്, നുഫൈല്‍ തിരൂരങ്ങാടി, സമാഹ് ഫാറൂഖി, ലുഖ്മാന്‍ പോത്തുകല്ല്, സവാദ് പൂനൂര്‍, ഫഹീം പുളിക്കല്‍, ഷഫീഖ് അസ്ഹരി, ഷഹീം പാറന്നൂര്‍, അന്‍ഷിദ് നരിക്കുനി, ഡാനിഷ് അരീക്കോട്, ബാദുഷ തൊടുപുഴ പ്രസംഗിച്ചു.

Back to Top