സി ഹസന്‍
ഖലീലുര്‍റഹ്മാന്‍ മുട്ടില്‍
മുട്ടില്‍: മസ്ജിദുത്തൗഹീദിന്റെ രക്ഷാധികാരിയായിരുന്ന ചിറ്റങ്ങാടന്‍ ഹസന്‍ (76) നിര്യാതനായി. സ്വയം അന്വേഷണത്തിലൂടെ തൗഹീദിന്റെ വഴി കണ്ടെത്തിയ അദ്ദേഹം തന്റെ ആദര്‍ശം ആരുടെ മുമ്പിലും ധീരതയോടെ തുറന്നുപറയുമായിരുന്നു. പരേതനായ മൂക്കോത്ത് മൊയ്തു സാഹിബിന്റെ കടയില്‍ സൂക്ഷിച്ചിരുന്ന അമാനി മൗലവിയുടെ ഖുര്‍ആന്‍ പരിഭാഷയുടെ സ്ഥിരം വായനക്കാരനായിരുന്നു. അതുകൊണ്ടുതന്നെ എതിര്‍വാദക്കാരോട് തൗഹീദ് സമര്‍ഥിക്കുമ്പോള്‍ ആയത്തുകളും ഹദീസുകളും യഥേഷ്ടം ഉദ്ധരിക്കുമായിരുന്നു. പണ്ഡിതനല്ലെങ്കിലും അദ്ദേഹത്തിന്റെ ശ്രമഫലമായി കുടുംബത്തിലെയും നാട്ടിലെയും പലരും ആദര്‍ശധാരയില്‍ എത്തിച്ചേര്‍ന്നിട്ടുണ്ട്. മുട്ടില്‍ മസ്ജിദു ത്തൗഹീദില്‍ മുഅദ്ദിനായി സേവനമനുഷ്ഠിച്ചിരുന്നു. ഭാര്യ: ഫാത്തിമ. മക്കള്‍: റംല, അബ്ദുന്നാസര്‍, ഷഫീഖ്, അസ്മാബി, റാബിയ, ഉസ്മാന്‍. പരേതന് അല്ലാഹു മഗ്ഫിറത്തും മര്‍ഹമത്തും നല്‍കി അനുഗ്രഹിക്കട്ടെ, ആമീന്‍.