24 Saturday
January 2026
2026 January 24
1447 Chabân 5

വഴിയോര കച്ചവടങ്ങളിലെ അപകടങ്ങള്‍

സയ്യിദ് സിനാന്‍ പരുത്തിക്കോട്

നഗരത്തിലെ ഉന്തുവണ്ടികളിലും പെട്ടിക്കടകളിലുമായി വില്‍പന നടത്തുന്ന ഉപ്പിലിട്ട ഭക്ഷ്യവസ്തുക്കള്‍ വിദ്യാര്‍ഥികളുടെ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്നുണ്ട്. കേടു വന്ന ഫലങ്ങളാണ് ചില കടകളില്‍ ഉപ്പിലിടാറുള്ളത്. ഇതു കാരണം മഞ്ഞപ്പിത്തം, വയറിളക്കം, വിവിധ പനികള്‍ തുടങ്ങിയ പകര്‍ച്ചവ്യാധികള്‍ പടരാന്‍ സാധ്യത ഏറെയാണ്. അധികവും നഗരത്തിലെ ബീച്ച്, ആള്‍ത്തിരക്കേറിയ പൊതുസ്ഥലങ്ങള്‍, സ്‌കൂളുകള്‍, കോളജുകള്‍ എന്നിവിടങ്ങളിലാണ് ഉപ്പിലിട്ട ഭക്ഷ്യവസ്തുക്കള്‍ പ്രധാനമായും വിറ്റഴിക്കുന്നത്. ഭക്ഷ്യവസ്തുക്കള്‍ മാസങ്ങളോളം കേടുകൂടാതിരിക്കാനായി ഉപ്പ്, വിനാഗിരി തുടങ്ങിയ വസ്തുക്കള്‍ അധികം ചേര്‍ക്കുന്നത് ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് ഏറെ കാരണമാകും. ഉപ്പിലിടുന്നതില്‍ ചില വസ്തുക്കള്‍ കൂടി ചേര്‍ക്കുന്നുണ്ട്. രുചി വര്‍ധിപ്പിക്കാനായി ബാറ്ററി ആസിഡ് പോലുള്ള വസ്തുക്കള്‍ ചേര്‍ക്കുന്നുവെന്ന ആരോപണവും ശക്തമാണ്. മലിനജലമാണ് മിക്ക കടകളിലും ഭക്ഷ്യവസ്തുക്കള്‍ തയ്യാറാക്കാനായി ഉപയോഗിക്കുന്നത്. ഇതിനെതിരെ സര്‍ക്കാര്‍ ഉചിതമായ തീരുമാനമെടുക്കേണ്ടത് അനിവാര്യമാണ്. റോഡരികുകളില്‍ ഇത്തരം കച്ചവടക്കാര്‍ കൂടിവരുന്നത് കുറക്കുകയും, ആരോഗ്യവകുപ്പില്‍ നിന്ന് ഇവയില്‍ ആരോഗ്യപ്രശ്‌നങ്ങള്‍ ഒന്നുമില്ലയെന്ന ഉറപ്പും കച്ചവടത്തിനുള്ള സമ്മതപത്രവും ഉള്ളവരെ മാത്രം ഇതിന് അനുവദിക്കുകയും ചെയ്യണം.

Back to Top