12 Monday
January 2026
2026 January 12
1447 Rajab 23

എതിര്‍ ശബ്ദങ്ങളെ അടിച്ചമര്‍ത്തുന്ന കേന്ദ്രനയം ഭരണഘടനാവിരുദ്ധം – കെ എന്‍ എം മര്‍കസുദ്ദഅ്‌വ


കല്‍പറ്റ: സഭ്യവാക്കുകളെ പോലും അസഭ്യ പദാവലിയില്‍ ഉള്‍പ്പെടുത്തി ഫാസിസ്റ്റ് ഭരണകൂടം ജനാധിപത്യത്തിന്റെ സിരാകേന്ദ്രങ്ങള്‍ക്ക് പുതിയ നിഘണ്ടു നിര്‍മിച്ചത് എതിര്‍ശബ്ദങ്ങള്‍ പുറപ്പെടുവിക്കുന്നവരുടെ വായ മൂടിക്കെട്ടാന്‍ വേണ്ടിയാണെന്ന് കെ എന്‍ എം മര്‍കസുദ്ദഅ്‌വ ജില്ലാ പ്രതിനിധി സംഗമം അഭിപ്രായപ്പെട്ടു. ഭരണഘടന ഉറപ്പുനല്‍കുന്ന അഭിപ്രായ സ്വാതന്ത്ര്യത്തിനെതിരെയുള്ള കയ്യേറ്റമാണിത്. ബുള്‍ഡോസര്‍ രാഷ്ട്രീയത്തിന്റെയും മനുഷ്യാവകാശ പ്രവര്‍ത്തകരെയും മാധ്യമപ്രവര്‍ത്തകരെയും അറസ്റ്റ് ചെയ്തു തുറങ്കലില്‍ അടച്ചതിന്റെയും തുടര്‍ച്ചയാണിത്. ക്രിയാത്മക വിമര്‍ശനങ്ങളാണ് ജനാധിപത്യത്തെ ചലനാത്മകമാക്കുന്നത് എന്നിരിക്കെ എതിര്‍ ശബ്ദങ്ങളെ അടിച്ചമര്‍ത്തി ഏകാധിപത്യഭരണം അടിച്ചേല്‍പ്പിക്കാനുള്ള ശ്രമങ്ങളെ മതേതരകക്ഷികള്‍ ഒറ്റക്കെട്ടായി പ്രതിരോധിക്കണമെന്ന് സംഗമം ആവശ്യപ്പെട്ടു.
ജില്ലാ പ്രസിഡന്റ് അബ്ദുസ്സലീം മേപ്പാടി അധ്യക്ഷത വഹിച്ചു. കേരള ജംഇയ്യത്തുല്‍ ഉലമ സംസ്ഥാന ജന.സെക്രട്ടറി ഡോ. ജമാലുദ്ദീന്‍ ഫാറൂഖി ഉദ്ഘാടനം ചെയ്തു. കെ എന്‍ എം സംസ്ഥാന ഉപാധ്യക്ഷന്‍ കെ എം സൈതലവി എഞ്ചിനീയര്‍, ഇസ്മാഈല്‍ കരിയാട്, അബ്ദുസ്സലാം മുട്ടില്‍, അബ്ദുല്‍ജലീല്‍ മദനി, അബ്ദുല്‍ഹകീം അമ്പലവയല്‍, എന്‍ വി മൊയ്തീന്‍ കുട്ടി മദനി, ഷറീന ടീച്ചര്‍, ടി അഫ്രിന്‍ ഹനാന്‍, ആലിക്കുട്ടി റിപ്പണ്‍ പ്രസംഗിച്ചു.

Back to Top