മുഹമ്മദ് ഷാഫി ചിറയിന്‍കീഴ്
ഡോ. ബാവ ഫാറൂഖി ചിറയിന്‍കീഴ്
ചിറയിന്‍കീഴ്: കെ എന്‍ എം മര്‍കസുദ്ദഅ്‌വ ശാഖ സെക്രട്ടറി മംഗലത്തുവിള മുഹമ്മദ് ഷാഫി (47) നിര്യാതനായി. പ്രദേശത്ത് ഐ എസ് എം, കെ എന്‍ എം സംഘടനകള്‍ കെട്ടിപ്പടുക്കുന്നതിന് നേതൃത്വം നല്‍കി. പ്രദേശത്ത് ഫിത്ര്‍ സകാത്ത് സംഘടിതമായി നടത്തുന്നതിലും സാമൂഹികക്ഷേമ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കുന്നതിലും നേതൃത്വം നല്‍കി. പിതാവ്: അബൂബക്കര്‍ കുഞ്ഞി. മാതാവ്: നുസൈബ ബീവി. ഭാര്യ: റീന, മക്കള്‍: അബ്ദുറഹ്മാന്‍, ഫാത്തിമ, ഇബ്‌റാഹീം. പരേതന് അല്ലാഹു മഗ്ഫിറത്തും മര്‍ഹമത്തും നല്‍കി അനുഗ്രഹിക്കട്ടെ. (ആമീന്‍)