പ്രതിഭകളെ ആദരിച്ചു
വളപട്ടണം: വിവിധ പരീക്ഷകളില്‍ മികച്ച വിജയം നേടിയ വളപട്ടണം ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ഥികളെയും സ്‌കൂള്‍ മേധാവികളെയും വളപട്ടണം റഹ്മാ സെന്റര്‍ ആദരിച്ചു. സ്‌കൂളിനുള്ള ഉപഹാരം കെ എന്‍ എം സംസ്ഥാന സെക്രട്ടറി കെ എല്‍ പി ഹാരിസ് സമ്മാനിച്ചു. പ്രധാനാധ്യാപകരായ യൂസുഫ് ചന്ദ്രങ്കണ്ടി, മഹിജാബി, പി ടി എ പ്രസിഡണ്ട് മുജീബ് എന്നിവര്‍ ഏറ്റുവാങ്ങി. ഉന്നത വിജയികള്‍ക്കുള്ള ഉപഹാരവും ക്യാഷ് അവാര്‍ഡും വിതരണം ചെയ്തു. റമീസ് പാറാല്‍ കരിയര്‍ ക്ലാസെടുത്തു. ശംസുദ്ദീന്‍ പാലക്കോട്, പി എം മന്‍സൂര്‍, ടി എം അബ്ദുല്‍ ജബ്ബാര്‍ പ്രസംഗിച്ചു.