23 Thursday
October 2025
2025 October 23
1447 Joumada I 1

മാസപ്പിറവി: ഇക്കാലത്തും തര്‍ക്കം വേണോ?

സി എം സി കാദര്‍ പറവണ്ണ

ഈ വര്‍ഷത്തെ ബലി പെരുന്നാള്‍ കലണ്ടറുകളില്‍ രേഖപ്പെടുത്തിയത് ജൂലൈ 9-നാണ്. സഊദിയടക്കമുള്ള രാജ്യങ്ങളിലും അന്നു തന്നെയാണ് പെരുന്നാള്‍. ദുല്‍ഹിജ്ജ 8-ന് അറഫാദിനം കലണ്ടറില്‍ രേഖപ്പെടുത്തിയതും അറഫാസമ്മേളനം നടക്കുന്ന സൗദിയിലെ കണക്കും ഒന്നുതന്നെ. ‘മാസം കണ്ടാല്‍ നിങ്ങള്‍ നോമ്പനുഷ്ഠിക്കുക’ എന്ന നബിവചനത്തിന്റെ പിന്‍ബലത്തിലാണ് നോമ്പും പെരുന്നാളും കൊണ്ടാടാന്‍ മാസം കാണണമെന്നും കണക്ക് (ഗോളശാസ്ത്രം) സ്വീകാര്യമല്ലെന്നും ഒരു വിഭാഗം പറയുന്നത്. മേല്‍പറഞ്ഞ നബിവചനത്തെ പലരും പലതരത്തിലാണ് വ്യാഖ്യാനിക്കുന്നത്. അന്നത്തെ അറബികള്‍ക്ക് ശാസ്ത്രീയമായ അറിവോ മറ്റു ആധുനിക വിജ്ഞാനമോ ലഭിക്കാത്തത് കൊണ്ട് ചന്ദ്രമാസപ്പിറവി നോക്കി നോമ്പും പെരുന്നാളും അനുഷ്ഠിക്കാന്‍ പറഞ്ഞത് ശരിയാണ്. അക്കാലത്ത് അത് തന്നെയാണ് ശരി. ഇതിനര്‍ഥം ഗോളശാസ്ത്രം വികസിച്ചാലും കണക്കുകളെ ആധാരമാക്കി പിറവി കണക്കാക്കാന്‍ പാടില്ല എന്നാകില്ലല്ലോ. ചന്ദ്രന്റെ ഉദയം സംഭവിച്ചു കഴിഞ്ഞാല്‍ ഏത് കാരണം കൊണ്ടായാലും മനുഷ്യന് ഉദയം ദര്‍ശിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ ഉദയം ഉണ്ടായിട്ടില്ല എന്ന് പറയുന്നത് ശരിയല്ലല്ലോ.

Back to Top