പ്രവാചകനിന്ദക്കുള്ള മറുപടി സര്‍ഗാത്മകമാകണം: വെളിച്ചം ജിദ്ദ സംഗമം
ജിദ്ദ: ഇസ്‌ലാമിനോടും അതിന്റെ ജീവിത ദര്‍ശനങ്ങളോടുമുള്ള വൈരത്തില്‍ നിന്നും ശത്രുതയില്‍ നിന്നുമാണ് പ്രവാചകനിന്ദ പോലുള്ള ഹീനപ്രവൃത്തികള്‍ ഉണ്ടാകുന്നതെന്ന് വെളിച്ചം ഓണ്‍ലൈന്‍ ഖുര്‍ആന്‍ പഠിതാക്കളുടെ സംഗമം അഭിപ്രായപ്പെട്ടു. പ്രവാചകനെ പരിഹസിക്കുന്നവര്‍ക്ക് മറുപടി നല്‍കേണ്ടത് ഖുര്‍ആന്റെ വെളിച്ചം ജീവിത ദര്‍ശനമായി സ്വീകരിച്ച് കൊണ്ടാവണം. അതിനായി ഖുര്‍ആന്‍ പഠന സംരംഭങ്ങള്‍ സമൂഹത്തില്‍ വ്യാപകമാക്കണമെന്നും സംഗമം ആവശ്യപ്പെട്ടു.
സഊദി ഇന്ത്യന്‍ ഇസ്‌ലാഹി സെന്റര്‍ നാഷണല്‍ കമ്മറ്റി ട്രഷറര്‍ ഹംസ നിലമ്പൂര്‍ പ്രഭാഷണ നടത്തി. പഠന സെഷനില്‍ ലിയാഖത്ത് അലി ഖാന്‍, ശമീര്‍ സ്വലാഹി പ്രസംഗിച്ചു. കുഞ്ഞുമുഹമ്മദ്, അബ്ദുസ്സമദ് പൊറ്റയില്‍, റുബീന അനസ്, നജീബ് കളപ്പാടന്‍ എന്നിവര്‍ പഠനാനുഭവങ്ങള്‍ പങ്ക് വെച്ചു. വെളിച്ചം ഓണ്‍ലൈനിന്റെ റമദാന്‍ കാമ്പയിനില്‍ നിന്നും ഉന്നത വിജയം നേടിയ പഠിതാക്കള്‍ക്കുള്ള സമ്മാനങ്ങള്‍ വിതരണം ചെയ്തു.
ഹസീന അറക്കല്‍, മുഹമ്മദ് അഷ്‌റഫ്, ഷക്കീല്‍ ബാബു, മിന്നത്ത്, ഇഹ്‌സാന്‍ കൊക്കാടന്‍, അബ്ദുല്‍ ജലീല്‍, ഷംസീര്‍ മണ്ണിശ്ശേരി, റസീന, ഉമ്മി ജൗഹര്‍, ഫുആദ് സമാന്‍, അലൂഫ്, റുബീന അനസ്, മുഹമ്മദ് വി.കെ, ജുമൈല മുഹമ്മദ്, അദ്ന്‍ ആയിശ, ഫെമിദ അസ്‌കര്‍, അബ്ദുസ്സമദ് എന്നിവര്‍ സമ്മാനങ്ങള്‍ ഏറ്റുവാങ്ങി. ജരീര്‍ വേങ്ങര, വെളിച്ചം കണ്‍വീനര്‍ ഉസ്മാന്‍ കോയ പ്രസംഗിച്ചു.