കരിയര്‍ ഓറിയന്റേഷന്‍ പ്രോഗ്രാം
പാലത്ത്: പാത്ത് വേ ഫൗണ്ടേഷന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ഹൈകെയര്‍ സമിതി പ്ലസ്ടു പൂര്‍ത്തിയാക്കിയ വിദ്യാര്‍ഥികള്‍ക്ക് കരിയര്‍ ഓറിയന്റേഷന്‍ പ്രോഗ്രാം സംഘടിപ്പിച്ചു. എം സലീം അധ്യക്ഷത വഹിച്ചു. ഫവാസ് എം മണിത്തോട്ടത്തില്‍, പി പി യാസിര്‍, വി എം മിര്‍ഷാദ്, എ അഫ്‌സല്‍, കെ എം റുഖിയ പ്രസംഗിച്ചു.