6 Saturday
December 2025
2025 December 6
1447 Joumada II 15

നേരിടുന്നത് വലിയ വെല്ലുവിളി -നാറ്റോ ഉച്ചകോടി


രണ്ടാം ലോകയുദ്ധത്തിനു പിന്നാലെ രൂപപ്പെട്ട ശീതയുദ്ധത്തിനു ശേഷമുള്ള ഏറ്റവും വലിയ വെല്ലുവിളിയാണ് ലോകം നേരിട്ടുകൊണ്ടിരിക്കുന്നതെന്ന് നാറ്റോ (നോര്‍ത്ത് അത്‌ലാന്റിക് ട്രീറ്റി ഓര്‍ഗനൈസേഷന്‍) ഉച്ചകോടി. നാറ്റോയുടെ ഐക്യം കൂടുതല്‍ ഊട്ടിയുറപ്പിക്കേണ്ട സന്ദര്‍ഭമാണിതെന്നും അതിനായിരിക്കണം അംഗരാജ്യങ്ങള്‍ മുന്‍ഗണന നല്‍കേണ്ടതെന്നും മാഡ്രിഡില്‍ തുടങ്ങിയ നാറ്റോ ഉച്ചകോടിയുടെ ഉദ്ഘാടന സെഷനില്‍ സെക്രട്ടറി ജനറല്‍ യെന്‍സ് സ്റ്റോള്‍ട്ടന്‍ബര്‍ഗ് പറഞ്ഞു. റഷ്യയുടെ യുക്രെയ്ന്‍ അധിനിവേശം യൂറോപ്പിന്റെ സമാധാനം കെടുത്തിയിരിക്കുന്നു. ഇതോടെ നാറ്റോ രാജ്യങ്ങളുടെ ശ്രദ്ധ മുഴുവന്‍ കിഴക്കന്‍ യൂറോപ്പിലാണ്. എന്നാല്‍, യുക്രെയ്ന്‍ അധിനിവേശത്തില്‍ നിന്ന് റഷ്യ പിന്മാറുന്നില്ലെങ്കില്‍ കൂടുതല്‍ സൈന്യത്തെ അയക്കാന്‍ നാറ്റോ നിര്‍ബന്ധിതമാവും. നിലവിലുള്ള 40,000ല്‍ നിന്ന് സൈനികരുടെ എണ്ണം അടുത്ത വര്‍ഷമാവുമ്പോഴേക്കും മൂന്നു ലക്ഷമെങ്കിലുമാക്കി വര്‍ധിപ്പിക്കേണ്ടിവരും- സെക്രട്ടറി ജനറല്‍ ചൂണ്ടിക്കാട്ടി.

Back to Top