6 Saturday
December 2025
2025 December 6
1447 Joumada II 15

സ്വീഡനും ഫിന്‍ലന്‍ഡും വാഗ്ദാനങ്ങള്‍ പാലിക്കണമെന്ന് ഉര്‍ദുഗാന്‍


ഫിന്‍ലന്‍ഡും സ്വീഡനും രാജ്യത്തോട് വാഗ്ദാനം ചെയ്ത കാര്യങ്ങള്‍ പാലിക്കണമെന്ന് തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍. ഫിന്‍ലന്‍ഡിന്റെയും സ്വീഡന്റെയും നാറ്റോ അംഗത്വ അപേക്ഷകള്‍ വീറ്റോ ചെയ്യാതിരിക്കാന്‍ തുര്‍ക്കിയുമായി രാഷ്ട്രങ്ങള്‍ ധാരണയിലെത്തിയിരുന്നു. രണ്ട് നോര്‍ഡിക് രാജ്യങ്ങളും ഭീകരവാദികളുമായി ബന്ധപ്പെട്ട് എടുത്ത നിയമനിര്‍മാണ മാറ്റങ്ങള്‍ എത്രയും വേഗം പൂര്‍ത്തിയാക്കണമെന്ന് ഉര്‍ദുഗാന്‍ ആവശ്യപ്പെട്ടു. കരാറിന്റെ ഭാഗമായി ഭീകരവാദികളായി കാണുന്ന 73 പേരെ തുര്‍ക്കിക്ക് കൈമാറുമെന്ന് സ്വീഡന്‍ വാഗ്ദാനം ചെയ്തിട്ടുണ്ട്. എന്നാല്‍, ധാരണാപത്രത്തില്‍ പ്രത്യേകമായി കൈമാറുന്നതിനെ സംബന്ധിച്ച് വ്യക്തമായ പ്രഖ്യാപനമൊന്നുമില്ലെന്ന് ഉര്‍ദുഗാന്‍ വ്യക്തമാക്കി. പ്രഖ്യാപനങ്ങള്‍ യാഥാര്‍ഥ്യമാവുകയെന്നതാണ് പ്രധാന കാര്യം. വരും കാലയളവില്‍ ധാരണാപത്രത്തിലെ കാര്യങ്ങളുടെ നിര്‍വഹണം ഞങ്ങള്‍ നിരീക്ഷിക്കുകയും അതിനനുസരിച്ച് നടപടികള്‍ കൈക്കൊള്ളുകയും ചെയ്യും – ഉര്‍ദുഗാന്‍ പറഞ്ഞു.

Back to Top