പ്രവര്‍ത്തക കണ്‍വന്‍ഷന്‍
ഓമശ്ശേരി: രാജ്യത്തെ മതചിഹ്നങ്ങളെ സങ്കുചിത രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്കായി ദുരുപയോഗം ചെയ്ത് വര്‍ഗീയ ധ്രുവീകരണം നടത്തുന്നതില്‍ നിന്ന് സംഘ പരിവാര്‍ പിന്‍വാങ്ങണമെന്ന് കെ എന്‍ എം മര്‍കസുദ്ദഅ്‌വ കൊടുവള്ളി ഈസ്റ്റ് മണ്ഡലം പ്രവര്‍ത്തക കണ്‍വന്‍ഷന്‍ ആവശ്യപ്പെട്ടു. എം പി മൂസ അധ്യക്ഷത വഹിച്ചു. ഡോ. മുസ്തഫ കൊച്ചി മുഖ്യപ്രഭാഷണം നടത്തി. എം കെ പോക്കര്‍ സുല്ലമി, ടി ഒ അബ്ദുറഹ്മാന്‍ തിരുവമ്പാടി, കെ കെ റഫീഖ് ഓമശ്ശേരി, അബൂബക്കര്‍ മദനി പുത്തൂര്‍, യഹ്‌യ കരുവമ്പൊയില്‍, അബ്ദുറസാഖ് മലോറം പ്രസംഗിച്ചു.