8 Saturday
March 2025
2025 March 8
1446 Ramadân 8

സദ്ര്‍ മുദരിസ് ജില്ലാ കോണ്‍ഫറന്‍സ്


എടവണ്ണ: കാലത്തിന്റെ വെല്ലുവിളികളെ അതിജയിക്കാനും ധാര്‍മിക പ്രതിബദ്ധതയുള്ള തലമുറയെ വാര്‍ത്തെടുക്കാനുമുതകും വിധം മതപഠന പാഠ്യപദ്ധതികള്‍ കാലാനുസൃതമായി പരിഷ്‌ക്കരിക്കണമെന്ന് സി ഐ ഇ ആര്‍ മലപ്പുറം ഈസ്റ്റ് ജില്ലാ സദ്ര്‍ മുദരിസ് കോണ്‍ഫറന്‍സ് ആവശ്യപ്പെട്ടു. കെ എന്‍ എം മര്‍കസുദ്ദഅ്‌വ സംസ്ഥാന ട്രഷറര്‍ എം അഹമ്മദ് കുട്ടി മദനി ഉദ്ഘാടനം ചെയ്തു. സി ഐ ഇ ആര്‍ ജില്ല ചെയര്‍മാന്‍ എ നൂറുദ്ദീന്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന കണ്‍വീനര്‍ അബ്ദുല്‍ വഹാബ് നന്മണ്ട പ്രഭാഷണം നടത്തി. അബ്ദുര്‍റശീദ് ഉഗ്രപുരം, എം പി അബ്ദുല്‍കരീം സുല്ലമി, എം കെ ബഷീര്‍, വി സി സക്കീര്‍ ഹുസൈന്‍, വി ടി ഹംസ പ്രസംഗിച്ചു.

Back to Top