എം ജി എം പുസ്തകാസ്വാദന മല്‍സരം: ഹസീന മന്‍സൂറിന് ഒന്നാം സ്ഥാനം
കോഴിക്കോട്: എം ജി എം സംസ്ഥാന സമിതി സംഘടിപ്പിച്ച പുസ്തകാസ്വാദന മത്സരം ഐ എസ് എം സംസ്ഥാന ജന.സെക്രട്ടറി ഡോ. കെ ടി അന്‍വര്‍ സാദത്ത് ഉദ്ഘാടനം ചെയ്തു. എം ജി എം സംസ്ഥാന ജന. സെക്രട്ടറി സി ടി ആയിശ അധ്യക്ഷത വഹിച്ചു. മറിയം കടവത്തൂര്‍, റുക്‌സാന വാഴക്കാട്, വി സി മറിയക്കുട്ടി സുല്ലമിയ്യ, പാത്തേയ്കുട്ടി ടീച്ചര്‍, സജ്‌ന പട്ടേല്‍ത്താഴം പ്രസംഗിച്ചു. മത്സരത്തില്‍ ഹസീന മന്‍സൂര്‍ (മലപ്പുറം വെസ്റ്റ്), ഫാത്തിമ ശുഐബ് (കോഴിക്കോട് നോര്‍ത്ത്), നിഅ്മത്ത് പാലക്കാട് (പാലക്കാട്) എന്നിവര്‍ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി. റഷീദ് പരപ്പനങ്ങാടി, റസാഖ് മലോറം, ആകാശവാണി അനൗണ്‍സര്‍ സിബില മാത്യു എന്നിവര്‍ വിധികര്‍ത്താക്കളായി.