പ്രവാചകനിന്ദക്കെതിരെ പ്രതിഷേധിച്ചു
തിരുവനന്തപുരം: പ്രവാചകനിന്ദക്കെതിരെ പ്രതിഷേധിച്ചവര്‍ക്കു നേരെ അക്രമം നടത്തിയ ഫാസിസ്റ്റ് ഭരണകൂട നിലപാടിനെതിരെ ഐ എസ് എം തിരുവനന്തപുരം രക്തസാക്ഷി മണ്ഡപത്തിനു സമീപം പ്രതിഷേധ സംഗമം നടത്തി. കെ എന്‍ എം മര്‍കസുദ്ദഅ്‌വ ജില്ലാ പ്രസിഡന്റ് നാസിറുദ്ദീന്‍ ഫാറൂഖി ഉദ്ഘാടനം ചെയ്തു. ഐ എസ് എം ജില്ലാ സെക്രട്ടറി ഷരീഫ് കുറ്റിച്ചല്‍ അധ്യക്ഷത വഹിച്ചു. എം എസ് എം ജില്ലാ സെക്രട്ടറി റിയാസ് അരുകില്‍, സി എ അനീസ്, നസീര്‍ വള്ളക്കടവ് പ്രസംഗിച്ചു.