മദ്‌റസാധ്യാപക സംഗമം
കാക്കവയല്‍: ധാര്‍മികമൂല്യങ്ങള്‍ പഠിപ്പിച്ചുകൊണ്ട് മാനവമൈത്രി നിലനിര്‍ത്താനുള്ള വിളംബരമാണ് വെള്ളിയാഴ്ചയിലെ ഖുതുബയിലൂടെ നിര്‍വഹിക്കുന്നതെന്ന് കെ എന്‍ എം മര്‍കസുദ്ദഅ്‌വ വയനാട് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച മദ്‌റസാ അധ്യാപക സംഗമം പ്രസ്താവിച്ചു. സി ഐ ഇ ആര്‍ ജില്ലാ കണ്‍വീനര്‍ ബഷീര്‍ സ്വലാഹി ഉദ്ഘാടനം ചെയ്തു. അബ്ദുല്‍ജലീല്‍ മദനി, ഹസൈനാര്‍ മാസ്റ്റര്‍, കെ ഖലീലുര്‍റഹ്മാ, വി സൈനുദ്ദീന്‍ മുട്ടില്‍, ശരീഫ് കാക്കവയല്‍, അമീര്‍ അന്‍സാരി, ഫൗസിയ റിപ്പണ്‍, കെ കെ ആയിശ, നിസാം മേപ്പാടി, അജ്മല്‍ കാക്കവയല്‍ പ്രസംഗിച്ചു.