കെ എന്‍ എം മര്‍കസുദ്ദഅ്‌വ കണ്ണൂര്‍ ജില്ലാ പ്രതിനിധി സംഗമം

കണ്ണൂര്‍: വിഭാഗീയതയും കലാപവുമുണ്ടാക്കാനാണ് പ്രവാചകനെ നിന്ദിക്കാന്‍ ചിലര്‍ രംഗത്തു വരുന്നതെന്നും മതവിശ്വാസികളും മതേതര വിശ്വാസികളും ഇത്തരക്കാരെ ഒറ്റപ്പെടുത്തണമെന്നും കെ എന്‍ എം മര്‍കസുദ്ദഅ്‌വ കണ്ണൂര്‍ ജില്ലാ പ്രതിനിധി സംഗമം ആവശ്യപ്പെട്ടു. സംസ്ഥാന ട്രഷറര്‍ എം അഹമ്മദ്കുട്ടി മദനി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് സി സി ശക്കീര്‍ ഫാറൂഖി അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈ.പ്രസിഡന്റ് ശംസുദ്ദീന്‍ പാലക്കോട്, സെക്രട്ടറി സി മമ്മു, ജില്ലാ സെക്രട്ടറി ഡോ. അബ്ദുല്‍ജലീല്‍ ഒതായി, ഐ എസ് എം സംസ്ഥാന വൈസ് പ്രസിഡന്റ് റാഫി പേരാമ്പ്ര, ജില്ലാ പ്രസിഡന്റ് സഹദ് ഇരിക്കൂര്‍, എം ജി എം സംസ്ഥാന ജന.സെക്രട്ടറി സി ടി ആയിഷ, ജില്ലാ സെക്രട്ടറി ടി പി റുസീന, എം എസ് എം സംസ്ഥാന ട്രഷറര്‍ ജസീന്‍ നജീബ്, ജില്ലാ സെക്രട്ടറി ബാസിത്ത് തളിപ്പറമ്പ, ഐ ജി എം ജില്ലാ സെക്രട്ടറി ഷാന ഏഴോം, പി ടി പി മുസ്തഫ പ്രസംഗിച്ചു.
