ഇസ്‌റാഈല്‍ യുദ്ധക്കുറ്റങ്ങള്‍ വിചാരണ ചെയ്യണമെന്ന് പി സി എ ടി ഐ

ഇസ്രായേല്‍ യുദ്ധക്കുറ്റങ്ങള്‍ വിചാരണ ചെയ്യണമെന്ന് പി സി എ ടി ഐ (Public Committee Against Torture in Israel). അധിനിവേശ ഫലസ്തീന്‍ പ്രദേശങ്ങളില്‍ ഇസ്രായേല്‍ നടത്തിയ യുദ്ധക്കുറ്റങ്ങള്‍ സംബന്ധിച്ച് ഹേഗ് ആസ്ഥാനമായുള്ള ഐ സി സി നടത്തുന്ന (International Criminal Court) അന്വേഷണത്തിന്റെ ഭാഗമായി പീഡനങ്ങളില്‍ ഏര്‍പ്പെട്ട ഇസ്രായേലുകാരെ വിചാരണ ചെയ്യണമെന്നാണ് പി സി എ ടി ഐ ആവശ്യപ്പെട്ടത്. ”ഇത് ഞങ്ങളെ സംബന്ധിച്ചിടത്തോളം ഇസ്രായേല്‍ സമൂഹത്തിന്റെ ധാര്‍മിക പ്രതിച്ഛായക്ക് വേണ്ടിയും ഞങ്ങള്‍ പ്രതിനിധീകരിക്കുന്ന ഇരകളുടെ നീതിക്കു വേണ്ടിയും നടത്തുന്ന പോരാട്ടത്തില്‍ അനിവാര്യവും നിര്‍ബന്ധിതവുമായ ചുവടുവെപ്പാണ്”- പി സി എ ടി ഐ പ്രസ്താവനയില്‍ അറിയിച്ചു. തടങ്കലില്‍ പീഡനങ്ങളും മനുഷ്യത്വരഹിതവും അപമാനകരമായ പെരുമാറ്റവും അനുഭവിച്ച ഫലസ്തീന്‍, ഇസ്രായേല്‍ അഭയാര്‍ഥികളെയും കുടിയേറ്റക്കാരെയും പ്രതിനിധീകരിക്കുകയും അവര്‍ക്ക് സുരക്ഷയൊരുക്കുകയും ചെയ്യുന്നതിന് 1990-ല്‍ സ്ഥാപിതമായ സംഘടനയാണ് പി സി എ ടി ഐ.
