23 Thursday
October 2025
2025 October 23
1447 Joumada I 1

സാമൂഹിക ഘടനയെ ഇല്ലാതാക്കുന്നു

മുഹമ്മദ് സ്വാലിഹ് ഒ എച്ച്്‌

വേശ്യാവൃത്തിക്കു മാന്യത കല്‍പിച്ചുകൊണ്ടുള്ള കോടതിയുടെ പുതിയ പ്രഖ്യാപനം സാമൂഹികവിരുദ്ധമാണ്. സമൂഹം കാത്തുസൂക്ഷിച്ചുപോന്ന ലൈംഗിക വിശുദ്ധിയെയും സാമൂഹികഘടനയെയുമാണ് ഈ നിയമം തകര്‍ക്കുന്നത്. പ്രായപൂര്‍ത്തിയായ ഏതൊരു സ്ത്രീക്കും പുരുഷനും അവരുടെ ഇഷ്ടപ്രകാരം ലൈംഗിക ബന്ധത്തിലേര്‍പ്പെടാന്‍ സ്വാതന്ത്ര്യം ഒരുക്കുന്നത് തൊഴില്‍ സ്വാതന്ത്ര്യത്തിന്റെ പേരിലാണ്. രാജ്യത്തിന്റെ സാംസ്‌കാരികവും ആരോഗ്യപരവുമായ സുസ്ഥിരതക്ക് ഈ നിയമം ഭീഷണിയാവുന്നത് അറിയാതെ പോവരുത്.
സമൂഹത്തിന്റെ അടിസ്ഥാന ഘടകമായ കുടുംബങ്ങളുടെ ശൈഥില്യങ്ങള്‍ക്ക് ഇതു കാരണമാകും. അതിരു കടക്കുന്ന ലൈംഗികത ലൈംഗിക പ്രശ്‌നങ്ങള്‍ക്കും എച്ച് ഐ വി പോലുള്ള രോഗങ്ങള്‍ക്കും രോഗവ്യാപനങ്ങള്‍ക്കും കാരണമാകും. ഇത് പുതിയ തലമുറയെ സാരമായി ബാധിക്കും. ഉദാത്തമായ എല്ലാ മൂല്യങ്ങളും വലിച്ചെറിഞ്ഞ അമേരിക്കയെയും യൂറോപ്യന്‍ രാജ്യങ്ങളെയും പോലെ പിതാവില്ലാത്ത രാജ്യമായി നമ്മുടെ ഇന്ത്യയും പരിണമിക്കും. ഇത് മനുഷ്യരെ മൃഗതുല്യരാക്കും. ഇത്തരം സാംസ്‌കാരിക ച്യുതി പ്രോത്സാഹിപ്പിക്കാതെ ജനങ്ങളെ അതില്‍ നിന്നു വിട്ടുനിര്‍ത്താനും നിരുത്സാഹപ്പെടുത്താനുമാണ് കോടതികള്‍ നിയമങ്ങള്‍ കൈക്കൊള്ളേണ്ടതും നടപ്പാക്കേണ്ടതും.

Back to Top