11 Sunday
January 2026
2026 January 11
1447 Rajab 22

സൗഹൃദാന്തരീക്ഷം തകര്‍ക്കുന്ന ശ്രമങ്ങളെ ചെറുക്കണം – എം ജി എം


എറണാകുളം: വര്‍ഗീയ ചേരിതിരിവുണ്ടാക്കി കേരളത്തില്‍ നിലനില്‍ക്കുന്ന സൗഹൃദാന്തരീക്ഷം തകര്‍ക്കാനുള്ള ശ്രമങ്ങളെ ചെറുക്കണമെന്ന് എം ജി എം സൗത്ത് സോണ്‍ പ്രതിനിധി സംഗമം ആവശ്യപ്പെട്ടു. തെറ്റ് ചെയ്യുന്നവര്‍ക്കെതിരെ മുഖം നോക്കാതെ നടപടി സ്വീകരിക്കുകയും നിയമം അനുശാസിക്കുന്ന ശിക്ഷ നല്‍കുകയും ചെയ്താല്‍ ഇത്തരം പ്രവണതകള്‍ ഇല്ലാതാക്കാന്‍ കഴിയും. വേശ്യാവൃത്തി നിയമവിധേയമാക്കിയ സുപ്രീം കോടതി വിധി കുടുംബ ജീവിതത്തിലും സമൂഹത്തിലും അരാജകത്വം ഉണ്ടാക്കുമെന്നും കോടതി വിധി പുന:പ്പരിശോധിക്കണമെന്നും സംഗമം ആവശ്യപ്പെട്ടു.

2022-24 കാലയളവിലേക്കുള്ള എം ജി എം സൗത്ത് സോണ്‍ ഭാരവാഹികളെ സംഗമത്തില്‍ തെരഞ്ഞെടുത്തു. സഫല നസീര്‍ ആലപ്പുഴ (പ്രസിഡന്റ്), നെക്‌സി സുനീര്‍ കോട്ടയം (സെക്രട്ടറി), നൗഫിയ ഖാലിദ് എറണാകുളം (ട്രഷറര്‍), നൂറ നാസറുദ്ദീന്‍ തിരുവനന്തപുരം, ഖന്‍സ ബഷീര്‍ ആലപ്പുഴ, റജുല സലാം തൃശൂര്‍ (വൈ.പ്രസി), ഷഫീന സിറാജ് തൃശൂര്‍, അനീസ ഇടുക്കി, സുബൈദ ടീച്ചര്‍ എറണാകുളം, ബീന അബ്ബാസ് കൊല്ലം (ജോ.സെക്രട്ടറി), ഖദീജ കൊച്ചി, ഷരീഫ ടീച്ചര്‍ ആലപ്പുഴ, റഹിയാനത്ത് കൊല്ലം, സൗദ സലിം (സെക്രട്ടറിയേറ്റ് മെമ്പര്‍മാര്‍) എന്നിവരാണ് ഭാരവാഹികള്‍.
സംസ്ഥാന ജനറല്‍ സെക്രട്ടറി സി ടി ആയിഷ ഉദ്ഘാടനം ചെയ്തു. സഫല നസീര്‍ അധ്യക്ഷത വഹിച്ചു. കെ എന്‍ എം മര്‍കസുദ്ദഅ്‌വ സൗത്ത് സോണ്‍ പ്രസിഡന്റ് എം കെ ശാക്കിര്‍, സെക്രട്ടറി സലീം കരുനാഗപ്പള്ളി, ഐ എസ് എം സംസ്ഥാന സെക്രട്ടറി അയ്യൂബ് എടവനക്കാട്, എം ജി എം സംസ്ഥാന ട്രഷറര്‍ റുഖ്‌സാന വാഴക്കാട്, റഹിയാനത്ത് കൊല്ലം, നൗഫിയ ഖാലിദ് പ്രസംഗിച്ചു. എം ജി എം സംസ്ഥാന പ്രസിഡന്റ് സല്‍മ അന്‍വാരിയ തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു.

Back to Top