നാട്ടു പെരുമ സംഘടിപ്പിച്ചു
തിരുത്തിയാട്: നാടിന്റെ പഴയകാല നന്മകള്‍ ബോധ്യപ്പെടുത്തുന്നതിന് കെ എന്‍ എം മര്‍കസുദ്ദഅ്‌വ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ‘നാട്ടുപെരുമ’ സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വാസുദേവന്‍ ഉദ്ഘാടനം ചെയ്തു. കെ എന്‍ സുലൈമാന്‍ മദനി അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷ റാഷിദ ഫൗലദ്, എം സി അബ്ദുല്ല, വി സി മുഹമ്മദ് അഷ്‌റഫ്, പി എ ഷാഹിദ് പ്രസംഗിച്ചു. വിവിധ സംഘടനകളുടെയും സ്ഥാപനങ്ങളുടെയും രൂപീകരണത്തെയും പ്രവര്‍ത്തനങ്ങളെയും കുറിച്ച് പി അബ്ദുറഹ്മാന്‍, സി ഇമ്പിച്ചി മൊയ്തീന്‍ കുട്ടി, പി പി ബഷീര്‍ അഹമ്മദ്, കെ സി അബ്ദുല്ലത്തീഫ്, ആര്‍ എം മുഹമ്മദ്, ടി പി കനകവല്ലി, ഫസല്‍ മഠത്തില്‍, സി കുഞ്ഞോയി, യു ഹാരിസ്, എം പി മുജീബ്‌റഹ്മാന്‍, കെ സി സലീം, വി സി സാബിഖ്, കെ എന്‍ സൈതലവി, സമീറ കബീര്‍, പി എ അബ്ദുല്‍ഗഫൂര്‍, എം കെ സുബൈര്‍, ഇ കെ ഹമീദ്, നിജാസ്, സഫ്‌വാന്‍ എന്നിവര്‍ വിശദീകരിച്ചു.
