കണ്ണേത്ത് പാത്തുമ്മക്കുട്ടി
അബ്ദുല്‍കലാം, തേഞ്ഞിപ്പലം
ചേളാരി: പാണമ്പ്രയിലെ മഹല്ല് കാരണവര്‍ മര്‍ഹൂം കുട്ടിമോന്‍ ഹാജിയുടെ ഭാര്യ കണ്ണേത്ത് പാത്തുമ്മക്കുട്ടി (94) അന്തരിച്ചു. ഭര്‍ത്താവിന്റെ കൂടെ ഇസ്‌ലാഹി പ്രവര്‍ത്തന രംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച മഹതിയായിരുന്നു. അനാഥസംരക്ഷണത്തില്‍ മാതൃകാപരമായ പ്രവര്‍ത്തനം കാഴ്ചവെച്ചു. കുടുംബത്തിലെ അശരണര്‍ക്ക് ആശ്വാസകരമായ ഇടപെടലുകള്‍ നടത്തിയിരുന്നു. യാത്രാസൗകര്യങ്ങളില്ലാത്ത കാലത്ത് ദൂരദിക്കിലുള്ള കുടുംബാംഗങ്ങള്‍ക്ക് സമീപ ഹൈസ്‌കൂളില്‍ പഠിക്കാന്‍ അവരുടെ വീട്ടില്‍ മക്കളോടൊപ്പം സൗകര്യം ചെയ്ത് കൊടുത്തിരുന്നു. നാഥാ, അവരില്‍ വന്ന് പോയ പാപങ്ങള്‍ നീ പൊറുത്തു കൊടുക്കുകയും അവര്‍ക്ക് മഗ്ഫിറത്തും മര്‍ഹമത്തും നല്‍കി അനുഗ്രഹിക്കുകയും ചെയ്യേണമേ, ആമീന്‍.