എസ് ഐ എസ് പഠിതാക്കളുടെ സംഗമം

കടവത്തൂര്‍: സ്‌കൂള്‍ ഓഫ് ഇസ്‌ലാമിക് സ്റ്റഡീസ് പഠിതാക്കളുടെ സംഗമം കെ എന്‍ എം മര്‍കസുദ്ദഅ്‌വ സംസ്ഥാന സെക്രട്ടറി അബ്ദുല്ലത്തീഫ് കരുമ്പുലാക്കല്‍ ഉദ്ഘാടനം ചെയ്തു. സമാപന സമ്മേളനം സംസ്ഥാന സെക്രട്ടറി ഇസ്മായില്‍ കരിയാട് ഉദ്ഘാടനം ചെയ്തു. ശംസുദ്ദീന്‍ പാലക്കോട് അധ്യക്ഷത വഹിച്ചു. സര്‍ട്ടിഫിക്കറ്റ് വിതരണം പാനൂര്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എം പി ആസാദ് നിര്‍വഹിച്ചു. ടി പി ഹുസൈന്‍ കോയ, വി മൊയ്തു സുല്ലമി, കെ കെ മറിയം അന്‍വാരിയ, ഡോ. അബൂബക്കര്‍, ഡോ. മുനീറ, ആയിഷ മനോളി, കെ കെ സുലൈഖ, മിനു നാദിറ, ഹസീന കാസിം, പി കെ യാസ്മിന്‍, ശരീഫ നാണാറത്ത്, അബ്ദുല്‍ബാരി, എന്‍ കെ ഉമര്‍, ടി കെ സി അഹ്മദ് പ്രസംഗിച്ചു.
