സ്വീഡന്‍: മുസ്‌ലിം കുട്ടികളെ പിടിച്ചു കൊണ്ടുപോകുന്നതിന്റെ രഹസ്യം കണ്ടെത്തി

രാജ്യത്തെ സാമൂഹിക സേവന സംവിധാനത്തെ സംബന്ധിച്ച രഹസ്യങ്ങള്‍ വെളിപ്പെടുത്തി സ്‌കാന്‍ഡിനേവിയന്‍ മനുഷ്യാവകാശ സമിതി അംഗം സിയോ വെസ്റ്റര്‍ബെര്‍ഗ്. കുട്ടികളെ അധികാരികള്‍ പിടിച്ചുകൊണ്ടുപോയെന്ന് ആരോപിച്ച് സ്വീഡനിലെ മുസ്‌ലിം കുടുംബങ്ങള്‍ മാസങ്ങളോളം നടത്തിയ പ്രതിഷേധങ്ങള്‍ക്ക് ശേഷമാണിത്. ‘കെയര്‍ ഹോം’ അല്ലെങ്കില്‍ ‘നഴ്‌സിങ് ഹോം’ എന്ന് വിളിക്കപ്പെടുന്ന വീടുകളിലേക്ക് കുട്ടികളെ നേരിട്ട് മാറ്റുകയാണ് ചെയ്യുന്നത്. സ്വീഡനില്‍ 1990-ലാണ് കുട്ടികളുടെ ക്ഷേമത്തിന് നിയമം കൊണ്ടുവരുന്നത്. ഇത് സാമൂഹിക പ്രവര്‍ത്തകര്‍ക്ക് കുട്ടികളെ തങ്ങളുടെ രക്ഷിതാക്കളില്‍ നിന്ന് ബലമായി മാറ്റാനുള്ള അധികാരം നല്‍കുന്നു. ഈ നിയമ പ്രകാരം, സ്വീഡിഷ് അഡ്മിനിസ്‌ട്രേറ്റീവ് കോടതിയില്‍ നിന്ന് അനുമതി വാങ്ങാതെ കുട്ടികളെ അവരുടെ വീടുകളില്‍ നിന്നോ മാതാപിതാക്കളുടെ അറിവില്ലാതെ നേരിട്ട് വിദ്യാലയങ്ങളില്‍ നിന്നോ പിടിച്ചുകൊണ്ടുപോകുന്നതിന് സാമൂഹിക ഏജന്‍സികള്‍ക്ക് തങ്ങളുടെ തൊഴിലാളികളെ പൊലീസിന്റെ സഹായത്തോടെ അയക്കാനുള്ള അവകാശമുണ്ട്. – ‘അല്‍മുജ്തമഅ്’ ആണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.
