ഞാന്‍ ഇസ്‌ലാം സ്വീകരിച്ചതില്‍ എന്റെ കുടുംബം സന്തോഷിച്ചു -അബ്ദുറഹീം മക്കാര്‍ത്തി

ഇസ്‌ലാം മതം സ്വീകരിച്ച കാലത്തെ കുറിച്ച് തുറന്നുപറഞ്ഞ് അമേരിക്കന്‍ ഇസ്‌ലാമിക പ്രബോധകന്‍ സ്റ്റീഫന്‍ മക്കാര്‍ത്തി. തന്റെ ഇസ്‌ലാം ആശ്ലേഷണം ക്രിസ്തുമത വിശ്വാസത്തിലായിരുന്ന കുടുംബം എങ്ങനെ സ്വീകരിച്ചുവെന്ന് വെളിപ്പെടുത്തുകയാണ് അബ്ദുറഹീം എന്ന പേര് സ്വീകരിച്ച സ്റ്റീഫന്‍ മക്കാര്‍ത്തി. ഇസ്‌ലാം സ്വീകരിച്ചതിന്റെ പേരില്‍ എന്റെ കുടുംബം സന്തോഷിച്ചു. അത് ഇസ്‌ലാം ആശ്ലേഷണത്തിന് ശേഷമുള്ള തന്റെ ജീവിതത്തിലെ മാറ്റം കൊണ്ടായിരുന്നു. ഞാന്‍ വീട്ടില്‍ നിന്ന് പുറത്തുപോയാല്‍ കുറച്ച് ദിവസങ്ങള്‍ കഴിഞ്ഞല്ലാതെ മടങ്ങിവരാറുണ്ടായിരുന്നില്ല. ഞാന്‍ പല പ്രശ്‌നങ്ങളിലും അകപ്പെടാറുണ്ടായിരുന്നു. എന്നാല്‍, ഇസ്‌ലാം സ്വീകരിച്ചതിന് ശേഷം ഞാന്‍ വീട്ടിലിരുന്നു. എന്റെ വല്യുപ്പയെയും വല്യുമ്മയെയും സഹായിക്കാന്‍ തുടങ്ങി. അവരോട് മാന്യമായി പെരുമാറി. അവര്‍ക്ക് മേല്‍ ഒച്ചയെടുത്തില്ല. പരുഷമായി പെരുമാറിയില്ല. അവരെ പരിചരിച്ചു. ഞാന്‍ നന്നാവാനും സാധാരണ ജീവിതത്തിലേക്ക് മടങ്ങിവരാനും എന്റെ ഉപ്പ ഒരുപാട് വര്‍ഷങ്ങള്‍ കഷ്ടപ്പെട്ടിട്ടും പ്രയോജനപ്പെട്ടില്ലെന്ന് അബ്ദുറഹീം പറയുന്നു. അല്‍ജസീറയിയുടെ ‘അയ്യാമുല്ല’ പരിപാടിയുടെ ഭാഗമായി നടത്തിയ അഭിമുഖത്തിലാണ് അബ്ദുറഹീം ഇസ്‌ലാം സ്വീകരണത്തെ കുറിച്ച് തുറന്നുപറഞ്ഞത്.
