30 Friday
January 2026
2026 January 30
1447 Chabân 11

യു എസ് സെക്രട്ടറിക്ക് ഹസ്തദാനം ചെയ്യാതെ വിദ്യാര്‍ഥിനി


ബിരുദദാന ചടങ്ങിനിടെ യു എസ് സ്‌റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന് ഹസ്തദാനം ചെയ്യാന്‍ വിസമ്മതിച്ച് ഫലസ്തീന്‍- അമേരിക്കന്‍ വിദ്യാര്‍ഥിനി നൂറാന്‍ അല്‍ഹംദാന്‍. ഇസ്‌റാഈലിന് യു എസ് പിന്തുണ നല്‍കുന്നതില്‍ പ്രതിഷേധിച്ചാണ് ജോര്‍ഡ്ടൗണ്‍ സര്‍വകലാശാലയിലെ എഡ്മണ്ട് എ വാല്‍ഷ് സ്‌കൂള്‍ ഓഫ് ഫോറിന്‍ സര്‍വീസിലെ ബിരുദധാരിണി യായ നൂറാന്‍ അല്‍ഹംദാന്‍ ആന്റണി ബ്ലിങ്കന് ഹസ്തദാനം ചെയ്യാന്‍ വിസമ്മതിച്ചത്. ‘വിമോചനവും വീണ്ടെടുപ്പും വരെ ചെറുത്തുനില്‍പ്പ്. രക്തസാക്ഷിയായ മാധ്യമപ്രവര്‍ത്തക ഷിറീന്‍ അബൂ ആഖിലയെ ഞങ്ങള്‍ ആദരിക്കുന്നു’ എന്നീ പോസ്റ്ററുകള്‍ ഉയര്‍ത്തി നൂറാന്‍ അല്‍ഹംദാന്‍ കൂട്ടുകാരികള്‍ക്കൊപ്പം ബിരുദദാന ചടങ്ങില്‍ പ്രതിഷേധിക്കുകയായിരുന്നു.

Back to Top