റോഹിങ്ക്യകള്‍ക്ക് കൂടുതല്‍ പിന്തുണ ആവശ്യമാണ്: യു എന്‍ അഭയാര്‍ഥി മേധാവി
ബംഗ്ലാദേശിലെ വിദൂരവും വെള്ളപ്പൊക്ക സാധ്യതയുള്ളതുമായ ദ്വീപിലേക്ക് മാറ്റിപ്പാര്‍പ്പിച്ച റോഹിങ്ക്യന്‍ അഭയാര്‍ഥികള്‍ക്ക് കൂടുതല്‍ പിന്തുണ ആവശ്യമാണെന്ന് യു എന്‍ അഭയാര്‍ഥി ഏജന്‍സി മേധാവി ഫിലിപ്പോ ഗ്രാന്‍ഡി. കോക്‌സ് ബസാറിനു സമീപമുള്ള അഭയാര്‍ഥി ക്യാമ്പുകളിലെ തിരക്ക് കുറയ്ക്കുന്നതിന് ഏകദേശം 1,00,000 റോഹിങ്ക്യന്‍ അഭയാര്‍ഥികളെ ജനവാസമില്ലാതിരുന്ന ബഷാന്‍ ചാറിലേക്ക് മാറ്റാനാണ് ബംഗ്ലാദേശ് ഉദ്ദേശിക്കുന്നത്. അയല്‍രാജ്യമായ മ്യാന്‍മറിലെ 2017-ലെ സൈനിക അടിച്ചമര്‍ത്തലിനെ തുടര്‍ന്നാണ് രാജ്യത്തെ മുസ്‌ലിം ന്യൂനപക്ഷമായ റോഹിങ്ക്യകള്‍ രാജ്യംവിടാന്‍ നിര്‍ബന്ധിതരാകുന്നത്. രാജ്യത്തുനിന്ന് പലായനം ചെയ്തവരില്‍, 9,20,000 റോഹിങ്ക്യകള്‍ നിലവില്‍ ബംഗ്ലാദേശ് അതിര്‍ത്തി യിലെ ക്യാമ്പുകളിലാണ് തിങ്ങിപ്പാര്‍ക്കുന്നത്. ബംഗ്ലാദേശ് എന്‍ ജി ഒകളും, ഇപ്പോള്‍ സര്‍ക്കാറുമായി ചേര്‍ന്ന് യു എന്‍ ഏജന്‍സികളും (ബഷാന്‍ ചാറില്‍) ഒരുപാട് കാര്യങ്ങള്‍ ചെയ്തിട്ടുണ്ട്. ഞങ്ങള്‍ക്ക് കൂടുതല്‍ ചെയ്യേണ്ടതുണ്ട്. ഒരുമിച്ച് പ്രവര്‍ത്തിക്കാന്‍ പ്രേരിപ്പിച്ച സര്‍ക്കാറിനെ പിന്തുണക്കുന്നതായും ഫിലിപ്പോ ഗ്രാന്‍ഡി പറഞ്ഞു.