എം മുഹമ്മദ് നിസാര്‍
എം ടി അബ്ദുല്‍ഗഫൂര്‍
കോഴിക്കോട്: സി ഐ ഇ ആര്‍ സംസ്ഥാന സമിതി അംഗമായിരുന്ന എം മുഹമ്മദ് നിസാര്‍ നിര്യാതനായി. എം എം ഹൈസ്‌കൂള്‍ അറബി ഭാഷാ അധ്യാപകനും നിസ്വാര്‍ഥ ഭാഷാ സ്‌നേഹിയുമായിരുന്നു. ഭാഷാപഠന രംഗത്ത് നിസ്തുലമായ സേവനങ്ങളാണ് അദ്ദേഹം നടത്തിയിട്ടുള്ളത്. അറബി ഭാഷയുമായി ബന്ധപ്പെട്ട നിരവധി ശേഖരങ്ങള്‍ അദ്ദേഹത്തിന് സ്വന്തമായി ഉണ്ടായിരുന്നു. സി ഐ ഇ ആറിനു കീഴില്‍ നടന്നുവരുന്ന അധ്യാപക ക്ഷേമനിധിയുടെ ചുമതല അദ്ദേഹത്തിനായിരുന്നു. താന്‍ ഏറ്റെടുത്ത ഉത്തരവാദിത്തങ്ങള്‍ കൃത്യതയോടെ നിര്‍വഹിക്കുന്നതില്‍ ശ്രദ്ധ പതിപ്പിച്ചു. ഒരിക്കലും സ്ഥാനമാനങ്ങള്‍ക്കു പിന്നാലെ പോയില്ല. ഭാര്യ: സൂപ്പിക്കാവീട്ടില്‍ നസിയ. മക്കള്‍: നഫല്‍, നഷ, നുസ്ഹ. അല്ലാഹു പരേതന് മഗ്ഫിറത്തും മര്‍ഹമത്തും നല്‍കി അനുഗ്രഹിക്കട്ടെ. (ആമീന്‍)