3 Thursday
July 2025
2025 July 3
1447 Mouharrem 7

മതവിരുദ്ധ ആശയങ്ങള്‍ ഇസ്‌ലാമിന്റെ തലയില്‍ കെട്ടിവെക്കരുത്

കണ്ണൂര്‍: മതവിരുദ്ധ ആശയങ്ങള്‍ ഇസ്‌ലാമിന്റേതാണെന്ന പ്രചാരണമുണ്ടാക്കുന്നത് ഒറ്റക്കെട്ടായി ചെറുക്കണമെന്ന് കെ എന്‍ എം മര്‍കസുദ്ദഅ്‌വ കണ്ണൂര്‍ ജില്ലാ കണ്‍വന്‍ഷന്‍ ആവശ്യപ്പെട്ടു. ഒരു മുസ്‌ലിം സംഘടനയുടെ വേദിയില്‍ പെണ്‍കുട്ടി അപമാനിക്കപ്പെട്ട സംഭവം ഇസ്‌ലാമിന്റെ മേല്‍ കെട്ടിവെക്കരുത്. പ്രവാചക കാലത്ത് യുദ്ധരംഗത്തുപോലും സ്ത്രീകള്‍ ആതുരശുശ്രൂഷയുള്‍പ്പെടെയുള്ള സേവനങ്ങള്‍ നടത്തിയിട്ടുണ്ട്. മുസ്‌ലിം പെണ്‍കുട്ടികള്‍ എഴുത്ത് പഠിക്കുന്നതിന് പതിറ്റാണ്ടുകള്‍ക്കു മുമ്പ് വിലക്കേര്‍പ്പെടുത്തിയവര്‍ തന്നെയാണ് ഇപ്പോഴും സ്ത്രീവിരുദ്ധ നിലപാടുമായി മതത്തെ തെറ്റിദ്ധരിപ്പിക്കുന്നത്. കണ്‍വന്‍ഷന്‍ സംസ്ഥാന വൈസ് പ്രസിഡന്റ് ശംസുദ്ദീന്‍ പാലക്കോട് ഉദ്ഘാടനം ചെയ്തു. സി സി ശക്കീര്‍ ഫാറൂഖി അധ്യക്ഷത വഹിച്ചു. അബ്ദുല്‍ജലീല്‍ ഒതായി, സി എ അബൂബക്കര്‍, ടി മുഹമ്മദ് നജീബ്, ആര്‍ അബ്ദുല്‍ഖാദര്‍ സുല്ലമി, പി ടി പി മുസ്തഫ, ടി കെ സി അഹമ്മദ്, ജൗഹര്‍ ചാലക്കര, പി വി അബ്ദുസ്സത്താര്‍ ഫാറൂഖി, അതാവുല്ല ഇരിക്കൂര്‍, സഹീദ് കൊളേക്കര, നാസര്‍ ധര്‍മടം, എന്‍ കെ ഉമ്മര്‍, കെ വി മുഹമ്മദ് അഷ്‌റഫ്, റുസീന ഫൈസല്‍ ചക്കരക്കല്‍, കെ സുഹാന, റാഫി പേരാമ്പ്ര, മുഹമ്മദ് ഫായിസ് പ്രസംഗിച്ചു.

Back to Top