പി സി ആലി ഹാജി
സി അബ്ദുല്ല സുല്ലമി കരുവമ്പൊയില്‍
കരുവമ്പൊയില്‍: കരീറ്റിപ്പറമ്പ് പ്രദേശത്തെ ഇസ്‌ലാഹീ കാരണവരായിരുന്ന പുളിയിരിക്കംകണ്ടി പി സി ആലിഹാജി നിര്യാതനായി. തേന്‍ വിറ്റും കുട നന്നാക്കിയും പനയില്‍ കയറിയും ഉപജീവനം കണ്ടെത്തിയിരുന്ന അദ്ദേഹം തന്റെ ആറ് മക്കള്‍ക്കും നല്ല വിദ്യാഭ്യാസം നല്‍കാന്‍ ശ്രമിച്ചു. പ്രശ്‌നപ്രദേശങ്ങളില്‍ ഇസ്‌ലാഹീ പ്രഭാഷണങ്ങള്‍ സംഘടിപ്പിക്കുമ്പോള്‍ വരുംവരായ്കകളെകുറിച്ച് ആലോചിക്കുകയും പ്രവര്‍ത്തകരുമായി ചര്‍ച്ച ചെയ്യുകയും ചെയ്യാറുണ്ടായിരുന്നു. വര്‍ഷങ്ങളോളം പ്രദേശത്തെ ഒറ്റയാള്‍ പടയാളിയായിരുന്നു അദ്ദേഹം. താന്‍ മനസ്സിലാക്കിയ സത്യം എവിടെയും തുറന്ന് പറയുന്ന പ്രകൃതം പലര്‍ക്കും കണ്ണിലെ കരടായി മാറിയിരുന്നു. ‘വഹാബ്യാലി’ എന്ന അപരനാമം അദ്ദേഹത്തിന് ചിലര്‍ ചാര്‍ത്തുകയുണ്ടായി. അശരണരെ സഹായിക്കുന്നതിലും പക്ഷിമൃഗാദികളെ പരിപാലിക്കുന്നതിലും അതീവ ശ്രദ്ധാലുവായിരുന്നു. ഭാര്യ: ആയിശ. മക്കള്‍: പി സി ജമാലുദ്ദീന്‍ സുല്ലമി, ബദ്‌റുല്‍ മുനീര്‍, മുജീബുറഹ്മാന്‍ സുല്ലമി, പി സി യഹ്‌യാഖാന്‍ സലഫി, പി സി ജാഫര്‍ ഖാന്‍ സുല്ലമി, ഹുസുനുല്‍ ജമാല്‍. പരേതന് അല്ലാഹു മഗ്ഫിറത്തും മര്‍ഹമത്തും നല്‍കി അനുഗ്രഹിക്കട്ടെ (ആമീന്‍).