കെ ടി അഹ്മദ് കുട്ടി മാസ്റ്റര്‍
ബി പി എ ഗഫൂര്‍ വാഴക്കാട്
വാഴക്കാട്: ഊര്‍ക്കടവ് സലഫി മസ്ജിദ് സെക്രട്ടറി കൂര്‍ക്കം പറമ്പത്ത് കെ ടി അഹ്മദ്കുട്ടി മാസ്റ്റര്‍ നിര്യാതനായി. ഊര്‍ക്കടവ് പ്രദേശത്ത് ഇസ്‌ലാഹീ പ്രസ്ഥാനത്തിന് വേരോട്ടമുണ്ടാക്കുന്നതിലും ഊര്‍ക്കടവ് സലഫി മസ്ജിദ് സ്ഥാപിക്കുന്നതിലും നേതൃത്വം നല്കി. പള്ളിയുടെ പരിപാലനവും ബാങ്കും ഇഖാമത്തുമെല്ലാം ആരോഗ്യമുള്ള കാലത്തോളം അദ്ദേഹം തന്നെ നിര്‍വഹിച്ചു. കെ എന്‍ എം മണ്ഡലം വൈസ് പ്രസിഡന്റ്, ശാഖാ പ്രസിഡന്റ്, മുസ്‌ലിലീഗ് പഞ്ചായത്ത് വൈസ് പ്രസിഡന്റ്, വാര്‍ഡ് പ്രസിഡന്റ്, പെന്‍ഷനേഴ്‌സ് ലീഗ് പഞ്ചായത്ത് പ്രസിഡന്റ്, ഒലീവ് ചാരിറ്റബിള്‍ ട്രസ്റ്റ് രക്ഷാധികാരി തുടങ്ങിയ നിലകളിലും പ്രവര്‍ത്തിച്ചു. അല്ലാഹു പരേതന് മഗ്ഫിറത്തും മര്‍ഹമത്തും നല്‍കി അനുഗ്രഹിക്കട്ടെ (ആമീന്‍).