എം അഹ്മദ് കുട്ടി
സാദിഖ് ഹസന്‍ മദനി നല്ലളം
നല്ലളം: പ്രദേശത്തെ ആദ്യകാല മുജാഹിദ് പ്രവര്‍ത്തകനായ ക്രിംസണ്‍സില്‍ മുണ്ടോളി അഹ്മദ് കുട്ടി(80) നിര്യാതനായി. പ്രദേശത്തെ പ്രസ്ഥാനത്തിന്റെ വളര്‍ച്ചയില്‍ കാര്യമായ പങ്കുവഹിച്ചു. പ്രസ്ഥാന പ്രവര്‍ത്തനങ്ങളിലും സംരംഭങ്ങളിലും സ്ഥിര സാന്നിധ്യമായിരുന്നു. കൃത്യമായ ആദര്‍ശനിഷ്ഠ കാത്തു സൂക്ഷിച്ചിരുന്നു. പരപ്പില്‍ എം എം ഹൈസ്‌കൂളില്‍ അധ്യാപകനായും മാവൂര്‍ ഗ്വാളിയോര്‍ റയോണ്‍സില്‍ സീനിയര്‍ കെമിസ്റ്റായും ജോലി ചെയ്തിട്ടുണ്ട്. ഐ എസ് എം നല്ലളം ശാഖാ പ്രസിഡന്റ്, കെ എന്‍ എം ശാഖാ പ്രസിഡന്റ് എന്നീ പദവികള്‍ വഹിച്ചു. ദീര്‍ഘകാലം സകാത്ത് സെല്‍ കണ്‍വീനറായിരുന്നു. എം ജി എം പ്രവര്‍ത്തക ഹലീമയാണ് ഭാര്യ. ഹസ്സന്‍, ഫാത്തിമത്ത് സുഹറ, സാകിര്‍ ഹുസൈന്‍ മക്കളാണ്. അല്ലാഹു പരേതന് മഗ്ഫിറത്തും മര്‍ഹമത്തും നല്‍കി അനുഗ്രഹിക്കട്ടെ (ആമീന്‍).