എം എസ് എം തദ്ബീര്‍ സീസണ്‍-9 സമാപിച്ചു
മലപ്പുറം: എം എസ് എം മലപ്പുറം ഈസ്റ്റ് ജില്ലാ സമിതി സംഘടിപ്പിച്ച തദ്ബീര്‍ സീസണ്‍-9 സമാപിച്ചു. കെ എന്‍ എം മര്‍കസുദ്ദഅ്‌വ ജില്ലാ പ്രസിഡന്റ് യു പി യഹ്‌യാഖാന്‍ ഉദ്ഘാടനം ചെയ്തു. അന്‍ഷാദ് പന്തലിങ്ങല്‍ (ഐ എച്ച് ഐ ആര്‍, അഴിഞ്ഞിലം), നിജാഷ് എന്‍ (മമ്പാട് എം ഇ എസ്), വി സി മുഹമ്മദ് അബ്‌സം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി. ഡോ. മന്‍സൂര്‍ അമീന്‍, എഞ്ചി. ശിഹാബ് മങ്കട, ടി പി എം റാഫി വിധിനിര്‍ണയം നടത്തി. സമാപന സംഗമം സംസ്ഥാന ജനറല്‍ സെക്രട്ടറി ആദില്‍ നസീഫ് ഉദ്ഘാടനം ചെയ്തു. ഹബീബ് റഹ്മാന്‍, എം എസ് എം ജില്ലാ പ്രസിഡന്റ് ശഹീര്‍ പുല്ലൂര്‍, ഫഹീം ആലുക്കല്‍, നജീബ് തവനൂര്‍, അന്‍ജിദ് അരിപ്ര, ജൗഹര്‍ കെ അരൂര്‍, സഹല്‍ ആലുക്കല്‍, അജ്മല്‍ കൂട്ടില്‍, മുഹ്‌സിന്‍ കുനിയില്‍, റഫീഖ് അകമ്പാടം, തമീം എടവണ്ണ, ശബ്‌ലാന്‍ മങ്കട പ്രസംഗിച്ചു.