കരുതിയിരിക്കണം
തന്‍സീം ചാവക്കാട്
കേരളത്തെ സംബന്ധിച്ചിടത്തോളം കരുതലിന്റെ ആവശ്യകത പഠിപ്പിക്കാന്‍ പ്രാപ്തമായതാണ് കാലാവസ്ഥമാറ്റങ്ങള്‍. വിദ്യാര്‍ഥികളുടെ അവധിക്കാലം ഉഷ്ണകാലത്തായതിനാല്‍ രക്ഷിതാക്കള്‍ വളരെ ശ്രദ്ധിക്കേണ്ടതുണ്ട്. പശ്ചിമ ബംഗാളിലടക്കം ചൂട് കൂടിയതിന്റെ പശ്ചാത്തലത്തില്‍ വിദ്യാഭ്യാസ സംവിധാനങ്ങളൊക്കെ ഓണ്‍ലൈനിലേക്ക് മാറ്റുകയാണ്. അത്തരം മുന്‍കരുതലുകള്‍ എടുക്കേണ്ടത് ഓരോരുത്തരുടെയും കടമയാണ്. ഇടക്കിടക്ക് മുഖം കഴുകുന്നതും തിളപ്പിച്ചാറിയ വെള്ളം പതിവായി കുടിക്കുന്നതും നന്നാകും. വെയില്‍ കൊണ്ട് തൊഴിലെടുക്കേണ്ടി വരുന്നവര്‍ക്ക് ഈ അവസ്ഥയെ മാനിച്ചു കൊണ്ട് ഇടക്കാല വിശ്രമ സമയം അനുവദിക്കുകയും ചെയ്യുക. മക്കളെ ഉച്ച സമയത്ത് പരമാവധി പുറത്തുവിടാതിരിക്കുക. സൂര്യാതപം ഏല്‍ക്കുകയോ ക്ഷീണം അനുഭവപ്പെടുകയോ ചെയ്താല്‍ ഉടനടി വൈദ്യ സഹായം തേടുക. നാം നമുക്ക് തണലൊരുക്കുന്നതിനൊപ്പം ചുറ്റിലുമുള്ള മനുഷ്യര്‍ക്കും തണലൊരുക്കാം. ഭയമല്ല മുന്‍കരുതലാണ് അഭികാമ്യം.