മന്‍സൂര്‍ ഒതായിക്ക് ഡോക്ടറേറ്റ്

മഞ്ചേരി: എഴുത്തുകാരനും ഫാമിലി കൗണ്‍സലറുമായ മന്‍സൂര്‍ ഒതായിക്ക് ഡോക്ടറേറ്റ് ലഭിച്ചു. ‘സാമൂഹിക പ്രശ്‌നങ്ങളോടുള്ള മന:ശാസ്ത്ര സമീപനം അറബി സാഹിത്യത്തില്‍’ എന്ന വിഷയത്തില്‍ ഭാരതീദാസന്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നാണ് പി എച്ച് ഡി നേടിയത്. ട്രിച്ചി ജമാല്‍ മുഹമ്മദ് കോളജിലെ അസോസിയേറ്റ് പ്രൊഫസര്‍ ഡോ. എസ് മുഹമ്മദ് ഇബ്‌റാഹീമിന്റെ കീഴിലായിരുന്നു ഗവേഷണം. എം എ അറബിക്, എം എഡ്, എം എസ് സി അപ്ലൈഡ് സൈക്കോളജി, പി ജി ഡിപ്ലോമ ഇന്‍ അഡോളസെന്റ് & ഫാമിലി കൗണ്‍സലിംഗ്, സര്‍ട്ടിഫിക്കറ്റ് ഇന്‍ കൗണ്‍സലിംഗ്, സര്‍ട്ടിഫിക്കറ്റ് ഇന്‍ യോഗ & മെഡിറ്റേഷന്‍ യോഗ്യതകളുള്ള അദ്ദേഹം കാരക്കുന്ന് ഗവ. ഹയര്‍ സെക്കന്ററി സ്‌കൂള്‍ അധ്യാപകനാണ്. 2012 മുതല്‍ 2014 വരെ എസ് ഇ ആര്‍ ടി കേരള റിസര്‍ച്ച് ഓഫീസറായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.
സംസ്ഥാന പാഠപുസ്തക നിര്‍മാണ സമിതി അംഗം, കേരള ന്യൂനപക്ഷ ക്ഷേമ വകുപ്പിന്റെ പ്രീമാരിറ്റല്‍ കൗണ്‍സലിംഗ് ഫാക്കല്‍റ്റി, കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ഇസ്്‌ലാമിക്് ചെയര്‍ സൈക്കോളജി കോഴ്‌സിന്റെ ഗസ്റ്റ് ഫാക്കല്‍റ്റി എന്നീ നിലകളില്‍ പ്രവര്‍ത്തിക്കുന്നു. എം എസ് എം മലപ്പുറം ഈസ്റ്റ് ജില്ലാ പ്രസിഡന്റ്, ഐ എസ് എം സംസ്ഥാന പ്രവര്‍ത്തകസമിതി അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. പി ടി മുഹമ്മദ് ബഷീറിന്റെയും ആമിനയുടെയും മകനാണ്. ഭാര്യ: ശരീഫ. മക്കള്‍: റുബ ഹനാന്‍, റിദ ഹനാന്‍, റിയ ഹനാന്‍.
