ബിരിയാണി വിതരണം ചെയ്തു
കണ്ണൂര്‍: ഐ എസ് എം ജില്ലാ സമിതിയുടെ സാമൂഹിക ക്ഷേമ വകുപ്പായ സഹായി ചാരിറ്റബ്ള്‍ ട്രസ്റ്റിന്റെ നേതൃത്വത്തില്‍ ഈദ് ദിനത്തില്‍ തെരുവില്‍ കഴിയുന്ന സഹോദരങ്ങള്‍ക്ക് ബിരിയാണി വിതരണം നടത്തി. റെയില്‍വേ സ്‌റ്റേഷന്‍ പരിസരം, താവക്കര, ബസ്സ്റ്റാന്റ്, കാള്‍ടെക്‌സ് എന്നീ സ്ഥലങ്ങളിലാണ് വിതരണം നടത്തിയത്. ട്രസ്റ്റ് ചെയര്‍മാന്‍ നജീബ് പൂതപ്പാറ, കണ്‍വീനര്‍ റാഫി പേരാമ്പ്ര, കെ എന്‍ എം മര്‍കസുദ്ദഅ്‌വ ജില്ലാ പ്രസിഡന്റ് സി സി ശക്കീര്‍ ഫാറൂഖി, ഐ എസ് എം ജില്ലാ സെക്രട്ടറി റസല്‍ കക്കാട്, ജസീല്‍ പൂതപ്പാറ, അജിസര്‍ കണ്ണൂര്‍, ആദില്‍ പൂതപ്പാറ, ഷിസിന്‍, വസീം നേതൃത്വം നല്‍കി.
