പുണ്യറമദാന് വിട
ചെറിയമുണ്ടം അബ്ദുര്‍റസ്സാഖ്
കാത്തിരിക്കും ഞാന്‍ നിന്നെ
വേഴാമ്പല്‍ കിളി പോലെ
ഓര്‍ത്തിരിക്കും ഞാന്‍ നിന്നെ
പുത്രഖിന്നയെപ്പോലെ
ഇതൊരു നിയാമക
വിടവു മാത്രം, തമ്മില്‍
ഇനിയും ചേരാന്‍ നാഥന്‍
ഇട നല്‍കുമാറാകും!
നിന്‍ രുചി നാവറ്റത്തും
നിന്‍ ഗന്ധം നാസാരന്ധ്രം
തന്നിലും, കണ്‍വെട്ടത്തു
നിന്റെ സൗകുമാര്യവും
കരളില്‍ കുളിര്‍ വറ്റാ
ഭക്തിസ്രോതസ്സും, കാലം
മുറികൂടിടും വരെ
ആത്മനിര്‍വൃതിയൂട്ടും!
കാത്തിരിക്കും ഞാന്‍ നിന്നെ
വേഴാമ്പല്‍ കിളി പോലെ
ഓര്‍ത്തിരിക്കും ഞാന്‍ നിന്നെ
പുത്രഖിന്നയെപ്പോലെ.
നന്മയും നേരും പൂക്കും
വൃക്ഷമായെന്‍ ജീവിതം
കര്‍മധന്യമാക്കിയ
തിങ്കളേ, വരൂ വീണ്ടും…