തയ്യില്‍ ഫാത്തിമ ശരീഫ
ടി പി ഹുസൈന്‍ കോയ
കടലുണ്ടി: സജീവ ഇസ്‌ലാഹി പ്രവര്‍ത്തക തയ്യില്‍ ഫാത്തിമ ശരീഫ(71)നിര്യാതയായി. വെളിച്ചം ഖുര്‍ആന്‍ പഠനപദ്ധതിയിലെ സ്ഥിരം പഠിതാവായ അവര്‍ പതിനാലാം ഘട്ടം ഉത്തരം പൂര്‍ണമായും കണ്ടെത്തി പുസ്തകത്തില്‍ അടയാളപ്പെടുത്തി വെച്ചാണ് മരണപ്പെട്ടത്. ഖുര്‍ആനിനെ വല്ലാതെ സ്‌നേഹിച്ചിരുന്ന ശരീഫത്താത്ത ക്യു എല്‍ എസ് ക്ലാസുകളിലെ നിത്യസാന്നിധ്യമായിരുന്നു. ദുഹറിന് പള്ളിയില്‍ നടന്ന ഖുര്‍ആന്‍ ക്ലാസില്‍ പങ്കെടുത്ത ശേഷമാണ് അസറിനു അല്ലാഹുവിന്റെ വിളിക്കുത്തരം നല്‍കി നമ്മെ വിട്ടുപിരിഞ്ഞത്. ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലും സജീവ പങ്കാളിയായിരുന്നു അവര്‍. അല്ലാഹു പരേതയ്ക്ക് മഗ്ഫിറത്തും മര്‍ഹമത്തും പ്രദാനം ചെയ്യട്ടെ. ആമീന്‍.