മലേഷ്യയിലെ തടങ്കല്‍ കേന്ദ്രത്തില്‍ നിന്ന് 500-ലേറെ റോഹിങ്ക്യകള്‍ രക്ഷപ്പെട്ടു

മലേഷ്യയില്‍ താല്‍ക്കാലിക കരുതല്‍ തടങ്കലില്‍ കഴിയുകയായിരുന്ന 500-ലധികം റോഹിങ്ക്യന്‍ അഭയാര്‍ഥികള്‍ രക്ഷപ്പെട്ടു. മലേഷ്യയുടെ വടക്കുപടിഞ്ഞാറന്‍ പെനാങിലെ നിബോംഗ് ടെബാലിലെ സുംഗായി ബകാപ് ഇമിഗ്രേഷന്‍ ഡിറ്റന്‍ഷന്‍ ഡിപ്പോയില്‍ നിന്നാണ് ഇവര്‍ രക്ഷപ്പെട്ടത്. രക്ഷപ്പെടാന്‍ ശ്രമിച്ചവരില്‍ രണ്ട് സ്ത്രീകളും കുട്ടികളുമുള്‍പ്പെടെ ആറ് പേര്‍ കൊല്ലപ്പെട്ടതായും പിയാങ് പൊലീസ് മേധാവി ഷുഹൈലി മുഹമ്മദ് സെയിന്‍ പറഞ്ഞു. 528 റോഹിങ്ക്യകള്‍ രക്ഷപ്പെട്ടതില്‍ 362 പേരെ പിടികൂടിയതായും മലേഷ്യന്‍ അധികൃതര്‍ അറിയിച്ചു. ഡിപ്പോയില്‍ ആകെ 664 റോഹിങ്ക്യന്‍ അഭയാര്‍ഥികളാണ് ഉണ്ടായിരുന്നത്. 2017 ആഗസ്റ്റിലാണ് മ്യാന്‍മറില്‍ സൈനിക അധിനിവേശം ഉണ്ടാകുന്നത്. ഇതിന് പിന്നാലെ കൊടിയ പീഡനങ്ങളാണ് മ്യാന്‍മര്‍ ജനത നേരിട്ടത്. ലോകത്തിലെ ഏറ്റവും പീഡിപ്പിക്കപ്പെടുന്ന ന്യൂനപക്ഷം എന്നാണ് യു എന്‍ റോഹിങ്ക്യന്‍ അഭയാര്‍ഥികളെ വിശേഷിപ്പിച്ചത്.
