ജീവന്‍ നല്‍കിയും മസ്ജിദുല്‍ അഖ്‌സ സംരക്ഷിക്കുമെന്ന് ക്രിസ്ത്യന്‍ നേതാവ്

ഫലസ്തീന്‍ വിമോചന പോരാട്ടത്തില്‍ അണിനിരന്ന് ജീവന്‍ കൊടുത്തും മസ്ജിദുല്‍ അഖ്‌സ സംരക്ഷിക്കുമെന്ന് ഫലസ്തീനിലെ ക്രിസ്ത്യന്‍ നേതാവ്. അല്‍ അഖ്‌സ മസ്ജിദ് ഇസ്‌റാഈല്‍ അധിനിവേശത്തില്‍നിന്ന് സംരക്ഷിക്കാന്‍ മുസ്‌ലിംകള്‍ക്കൊപ്പം ക്രിസ്ത്യാനികള്‍ മരണം വരെ പോരാടുമെന്ന് ഫലസ്തീനിലെ ക്രിസ്ത്യന്‍ നേതാവും ജറൂസലം ജസ്റ്റിസ് ആന്‍ഡ് പാര്‍ട്ടി ഓര്‍ഗനൈസേഷന്‍ തലവനുമായ ഫാദര്‍ മാനുവല്‍ മുസല്ലം അറിയിച്ചു. അഖ്‌സയുടെ താക്കോല്‍ ഒരിക്കലും അധിനിവേശ ശക്തികള്‍ക്ക് കൈമാറില്ലെന്നും അദ്ദേഹം പറഞ്ഞു. പെസഹാ അവധിദിനങ്ങളില്‍ മസ്ജിദുല്‍ അഖ്‌സയില്‍ കടന്നുകയറി ബലിയര്‍പ്പണം നടത്താനുള്ള ഇസ്‌റാഈലിലെ ജൂതസംഘടനകളുടെ ശ്രമത്തിനിടെയാണ് ഫാദര്‍ മാനുവലിന്റെ പ്രസ്താവന. പഴയ ജറൂസലമില്‍ സ്ഥിതി ചെയ്യുന്ന അഖ്‌സ പള്ളി സംരക്ഷിക്കാന്‍ ക്രിസ്ത്യാനികളും ഹോളി സെപള്‍ച്ചര്‍ ചര്‍ച്ചിന്റെ സംരക്ഷണത്തിന് മുസ്‌ലിംകളും പോരാടുമെന്നും അദ്ദേഹം പറഞ്ഞു.
