8 Friday
August 2025
2025 August 8
1447 Safar 13

ഇഫ്താര്‍ പ്രഹസനങ്ങള്‍ നിര്‍ത്തലാക്കണം

സാദിഖ് നിലമ്പൂര്‍

കേരളത്തിലെ മുസ്ലിം സംഘടനകള്‍ക്കിടയില്‍ കാലങ്ങളായി നിലനില്‍ക്കുന്ന ആചാരമാണ് മുസ്ലിം സമുദായത്തെ അവസരം കിട്ടിയാല്‍ അരുക്കാക്കാന്‍ തക്കം പാര്‍ക്കുന്നവരെ വിളിച്ചിരുത്തി ഇഫ്താറെന്ന പേരിലുള്ള സല്‍ക്കരിക്കല്‍. ഇക്കൊല്ലവും കുറേയിടങ്ങളില്‍ അത്തരം വാര്‍ത്തകള്‍ കാണുകയുണ്ടായി. ഇത്തരം കപട മതേതര പ്രകടനങ്ങള്‍ക്ക് ഈ കാലത്തു പോലും നിയന്ത്രണം വരുത്താന്‍ സമുദായം പഠിച്ചിട്ടില്ലെന്നത് ഖേദകരംതന്നെ. ഇഫ്താറുകള്‍ പാവങ്ങള്‍ക്കു വേണ്ടിയാവണം. നോമ്പു നോറ്റവരെ തുറപ്പിക്കാനാവണം. പകരം സമൂഹത്തിലെ പ്രധാനികളെയും ഇതര മത നേതാക്കളെയും വിളിച്ചിരുത്തി അന്നം വിളമ്പലാവരുത്. അത്തരം ചെയ്തികള്‍ ഒരേ സമയം സമുദായത്തെയും മതത്തെയും കൊഞ്ഞനം കുത്തലാണെന്നു പറയാതെ വയ്യ.

Back to Top